തീര്‍ഥാടക സംഗമത്താല്‍ പരുമല ഭക്തിസാന്ദ്രം; പെരുന്നാളിന് ഇന്ന് കൊടിയിറങ്ങും
മാന്നാര്‍: നോമ്പും പ്രാര്‍ഥനയുമായി സഹനത്തിന്റെ പാതകള്‍ താണ്ടിയെത്തിയ തീര്‍ഥാടക സംഘങ്ങളാല്‍ പരുമല ഭക്തിസാന്ദ്രമായി. വിശ്വാസനം ഊട്ടിയുറപ്പിച്ച് അനുതാപ കണ്ണീരുമായി പരുമല തിരുമേനി ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ത്ഥനാ ഗീതങ്ങളും ചൊല്ലിയാണ് പദയാത്രികര്‍ പരുമലയിലേക്ക് കടന്ന് വന്നത്.
26ന് കൊടിയേറിയ നാള് മുതല്‍ തന്നെ പദയാത്രികര്‍ പരുമലയിലേക്ക് എത്തുന്നുണ്ടായിരുന്നു. എന്നാല്‍ പെരുന്നാളിന്റെ പ്രധാന ദിനങ്ങളിലൊന്നായ ഇന്നലെ രാവിലെ മുതല്‍ തീര്‍ത്ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു. വൈകുന്നേരം ആയപ്പോഴേക്കും നിയന്ത്രിക്കുവാന്‍ കഴിയാത്ത വിധത്തില്‍ വിശ്വാസികളെക്കൊണ്ട് പരുമല ഗ്രാമം നിറഞ്ഞുകവിഞ്ഞു. അഭൂതപൂര്‍വ്വമായ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. സമ്മേളനം കണ്ടനാട് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്തു.
നിരണം ഭദ്രസനാധിപന് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്താ അധ്യക്ഷനായി. സ്വാമി മുക്താനന്ദ സ്വാമി മുഖ്യസന്ദേശവും ഡോ. ജോസഫ് മാര്‍ ദിവന്നാസ്യോസ് മെത്രാപ്പൊലീത്ത അനുഗ്രഹ പ്രഭാഷണവും നടത്തി. ഫാ. ഡോ. എം.ഒ. ജോണ്‍, ഔഗേന്‍ റമ്പാന്, ഫാ. മത്തായി, ഫാ. എം.സി. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് നടന്ന തീര്‍ത്ഥാട സമാപന സമ്മേളനം ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് ദ്വിതീയന്‍ കതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."