HOME
DETAILS
MAL
ജില്ലാശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് മൂന്ന് ഷിഫ്റ്റാക്കും
backup
August 03 2016 | 22:08 PM
നിലമ്പൂര്‍: ജില്ലാ ആശുപത്രിയിലെ കിഡ്നി ഡയാലിസിസ് യൂനിറ്റിന്റെ പ്രവര്‍ത്തനം 15 മുതല്‍ മൂന്ന് ഷിഫ്റ്റാക്കാന്‍ ജില്ലാ എച്ച്.എം.സി യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനായി. ആശുപത്രിയില്‍ പുതുതായി മെത്തകളും കിടക്കവിരികളും തലയിണകളും വാങ്ങാന്‍ തീരുമാനിച്ചു. പാര്‍ക്കിംഗ് ഫീസ് സെപ്റ്റംബര്‍ മുതല്‍ കൂട്ടാനും പുനക്രമീകരണങ്ങള്‍ നടത്താനും തീരുമാനമായി. ഒ.പി ടിക്കറ്റ് വില അഞ്ചില്‍ നിന്ന് പത്തുരൂപയാക്കും. കൂടാതെ പേവാര്‍ഡില്‍ രാത്രി കാലങ്ങളില്‍ നഴ്സിംഗ് സ്റ്റാഫിന്റെ സേവനം ഉറപ്പുവരുത്തും. ജില്ലാ ആശുപത്രിയില്‍ വനിതാ കാന്റീന് ആരംഭിക്കുന്നതിനായി കുടുംബശ്രീ യൂനിറ്റുകളില്‍ നിന്നും ഓപ്പണ്‍ ടെന്‍ഡര്‍ സ്വീകരിക്കും. കെല്ലിന്റെ സഹായത്തോടെ തന്നെ ജനറേറ്റര്‍ സ്ഥാപിക്കാനും തീരുമാനമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."