ഡി.കെ ശിവകുമാറിന് പിന്നാലെ ലക്ഷ്മി ഹെബ്ബാല്‍ക്കറിനെതിരെ ഇ.ഡി
ബംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് മറ്റൊരു കോണ്‍ഗ്രസ് എം.എല്‍.എയ്ക്കെതിരെ. ബെലഗാവി മണ്ഡലത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ ലക്ഷ്മി ഹെബ്ബാല്‍ക്കറിനെതിരെയാണ് നീക്കം.
ലക്ഷ്മിക്ക് ഡി.കെ ശിവകുമാറുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് സംശയിക്കുന്നു. ലക്ഷ്മിയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടു. ഡി.കെ ശിവകുമാറിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലക്ഷ്മിക്കെതിരായ നീക്കം. നേരത്തെ ഡി.കെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.
ഡല്‍ഹിയിലെ എന്‍ഫോഴ്സ്മെന്റ് ആസ്ഥാനത്ത് വ്യാഴാഴ്ച എത്തണമെന്ന് ലക്ഷ്മിയോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. എന്‍ഫോഴ്സ്മെന്റിന്റെ നോട്ടീസ് ലഭിച്ച കാര്യം ലക്ഷ്മി സ്ഥിരീകരിച്ചു. തന്റെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യാന്‍ ലക്ഷ്മി അന്വേഷണ സംഘത്തോട് അഭ്യര്‍ഥിച്ചിരുന്നു. പക്ഷേ മറുപടി ലഭിച്ചിട്ടില്ല.
എന്‍ഫോഴ്സ്മെന്റിന്റെ നോട്ടിസ് ലഭിച്ചുവെന്നും അഭിഭാഷകനുമായി വിഷയം ചര്‍ച്ച ചെയ്തുവെന്നും ലക്ഷ്മി മാധ്യമങ്ങളോട് പറഞ്ഞു. കള്ളപ്പണ കേസില്‍ ഡി.കെ ശിവകുമാറിനെ ഈ മാസം മൂന്നിനാണ് അറസ്റ്റ് ചെയ്തത്. നാല് ദിവസം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."