HOME
DETAILS
MAL
സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതി
backup
June 14 2017 | 06:06 AM
തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചു. ജസ്റ്റിസ് ഹേമ അധ്യക്ഷയായ മൂന്നംഗ സമിതിയെ ആണ് നിയോഗിക്കുന്നത്. നടി ശാരദ, കെ.ബി വത്സല കുമാരി എന്നിവരും സമിതിയിലുണ്ട്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സമിതിയ്ക്ക് രൂപം നല്‍കിയത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം വലിയ വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമാ മേഖലയിലെ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ പഠിക്കാനായി പ്രത്യേകം സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."