കണ്ടോന്താര്‍ ജയില്‍: കെയര്‍ടേക്കറെ നിയമിക്കണമെന്ന ആവശ്യം ശക്തം
തളിപ്പറമ്പ്: പുതുക്കിപ്പണിയുകയും പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുകയും ചെയ്ത കണ്ടോന്താര്‍ ജയിലിന് കെയര്‍ടേക്കറെ നിയമിക്കാത്തതിനെതിരേ പ്രതിഷേധം ശക്തമാകുന്നു.
ചരിത്ര പ്രാധാന്യം കണക്കിലെടുത്താണ് കണ്ടോന്താറിലെ ഒറ്റമുറി ജയില്‍ പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്. കഴിഞ്ഞ ജൂണ്‍ ഒന്‍പതിനാണ് ചരിത്രസ്മാരകത്തിന് പുതുജീവന്‍ നല്കി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് വീണ്ടും തുറന്നുകൊടുത്തത്.
150 വര്‍ഷത്തിലേറെ പഴക്കമുള്ള കണ്ടോന്താര്‍ ജയില്‍ പുരാവസ്തു വകുപ്പ് അനുവദിച്ച 19.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതുക്കിപ്പണിതത്. തകര്‍ന്ന് കിടന്ന കെട്ടിടം ശാസ്ത്രീയമായ രീതിയിലാണ് പുനര്‍നിര്‍മിച്ചത്. 11 സെന്റ് സ്ഥലമുള്ള ജയില്‍ വളപ്പില്‍ പുരാവസ്തു മ്യൂസിയം കൂടി സ്ഥാപിക്കുമെന്ന് മന്ത്രി ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പ്രഖ്യാപനം നടത്തിയിരുന്നു.
മാധ്യമങ്ങളിലൂടെ ജയിലിനെ കുറിച്ച് അറിഞ്ഞ് നിരവധി സ്കൂളുകളില്‍നിന്ന് വിദ്യാര്‍ഥികള്‍ എത്തിയെങ്കിലും വിവരണം നല്കാന് പോലും ആളില്ലാത്തതിനാല്‍ തിരിച്ചുപോവുകയായിരുന്നു. ചരിത്ര സ്മാരകം സംരക്ഷിക്കുന്നതിനും ഇവിടെയെത്തുന്ന ചരിത്രാന്വേഷികള്‍ക്ക് വിവരങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനും സ്ഥിരം കെയര്‍ടേക്കറെ നിയമിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."