HOME
DETAILS

ഇന്ത്യന്‍ ഹാജിമാരെ സഹായിക്കാന്‍ ജിദ്ദ കെ.എം.സി.സിയുടെ ഇലക്ട്രിക് കാര്‍

  
backup
June 14 2017 | 08:06 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%be%e0%b4%9c%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%b8%e0%b4%b9%e0%b4%be%e0%b4%af%e0%b4%bf

റിയാദ് : ഹജ്ജിനായി പുണ്യഭൂമിയിലെത്തുന്ന ഇന്ത്യന്‍ ഹാജിമാരുടെ സേവനത്തിന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി അമേരിക്കന്‍ നിര്‍മിത ഇലക്ട്രിക് ഗോള്‍ഫ് കാര്‍ വാങ്ങി ഇന്ത്യന്‍ ഹജ്ജ് മിഷന് കൈമാറി. ഒമ്പത് പേര്‍ക്ക് ഒരേ സമയം സഞ്ചരിക്കാനും അവരുടെ ബാഗേജ് വഹിക്കാനും സൗകര്യമുള്ള വാഹനമാണിത്. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹജ്ജ് മിഷനാണ് വാഹനം കൈകാര്യം ചെയ്യുക.

ജിദ്ദ അന്താരാഷ്ട്ര വിമാത്താവളത്തിലെത്തുന്ന ഹാജിമാര്‍ ഹജ്ജ് ടെര്‍മിനലിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ നിന്ന് പാസ്‌പോര്‍ട്ട് പരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ഏറെ ദൂരം നടന്നാണ് മക്കയിലേക്കുള്ള ബസ് സ്‌റ്റേഷനില്‍ എത്തേണ്ടത്.

പ്രായം ചെന്ന ഹാജിമാര്‍ക്ക് ഈ നടത്തം പ്രയാസം സൃഷ്ടിക്കാറുണ്ട്. ഇതിന് പരിഹാരമായിട്ടാണ് കെ.എം.സി.സി ഈ വാഹനം ഇന്ത്യന്‍ കോണ്‍സുലേറ്റിന് സംഭാവന ചെയ്തത്. വിമാനത്താവളത്തിലെ സേവനത്തിന് ശേഷം മിനായിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്കും വാഹനം ഉപയോഗപ്പെടുത്തും.

ആദ്യ ഹജ്ജ് വിമാനം ഇറങ്ങുന്നത് മുതല്‍ വര്‍ഷങ്ങളായി ജിദ്ദ കെ.എം.സി.സി് വളണ്ടിയര്‍മാര്‍ രാപ്പകലില്ലാതെ വിമാനത്താവളത്തില്‍ സേവനം ചെയ്തു വരുന്നുണ്ട്. വിമാനമിറങ്ങുന്ന ഹാജിമാരെ സ്വീകരിച്ച് ഭക്ഷണവും പാനീയങ്ങളും നല്‍കി ലഗേജുകള്‍ കണ്ടെത്താനും മക്കയിലേക്കുള്ള ബസ്സില്‍ കയറാനും സഹായിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഹജ്ജ് മിഷനുമായി സഹകരിച്ച് ഇവര്‍ ചെയ്തു വരുന്നത്. ഈ വര്‍ഷവും കെ.എം.സി.സി ഹജ്ജ് വളണ്ടിയര്‍മാര്‍ മികച്ച സേവനവുമായി കര്‍മരംഗത്തുണ്ടാവുമെന്ന് നേതാക്കള്‍ അറിയിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട് ഹജ് വൈസ് കോണ്‍സല്‍ സുനില്‍ കുമാറിന് വാഹനം കൈമാറി. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, സിദ്ദീഖ് കോറോത്ത്, ടി.കെ.കെ ഷാനവാസ്, അന്‍വര്‍ ചേരങ്കൈ, പി.എം.എ ജലീല്‍, നാസര്‍ എടവനക്കാട്, ഹനീഫ കൈപമംഗലം, സ്‌കാബ് കാര്‍ ഷോറൂം മാനേജര്‍ ജോയ് ജോണ്‍ ചടങ്ങില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago