500 സാമൂഹ്യ പഠനമുറികള്‍കൂടി ഈ വര്‍ഷം പൂര്‍ത്തിയാക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടിക വര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ വര്‍ഷം 500 സാമൂഹ്യ പഠനമുറികള്‍കൂടി നിര്‍മിക്കുമെന്ന് സാംസ്‌കാരിക, പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ മന്ത്രി എ.കെ ബാലന്‍. പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തി വിദേശത്തടക്കം തൊഴില്‍ ലഭ്യമാക്കുന്ന നടപടികള്‍ വിജയകരമായി നടക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വിതുര തലത്തൂതക്കാവില്‍ സാമൂഹ്യ പഠനമുറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍, ഫെസിലിറ്റേറ്റര്‍, പഠനസാമഗ്രികള്‍, കംപ്യൂട്ടര്‍ അടക്കമുള്ള സൗകര്യങ്ങള്‍, പുസ്തകങ്ങള്‍ മുതലായവ സാമൂഹ്യ പഠനമുറികളുടെ ഭാഗമായി ലഭ്യമാക്കുന്നുണ്ടെന്ന് ബാലന്‍ ചൂണ്ടിക്കാട്ടി. ഇവയോടു ചേര്‍ന്ന് ഊരുകളില്‍ ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ സജ്ജമാക്കുന്ന നടപടി വൈകാതെ നടപ്പാക്കും. അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങളും ഇവിടങ്ങളില്‍നിന്നു ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നുണ്ട്. പഠിതാക്കള്‍ക്കും കുടുംബങ്ങള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും ഇത്തരം കേന്ദ്രങ്ങള്‍ പ്രയോജനം ചെയ്യും. പട്ടികജാതി വകുപ്പിന്റെ നേതൃത്വത്തില്‍ 10,000 പഠനമുറികള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി പറഞ്ഞു.
തലത്തൂതക്കാവ് ഗവണ്‍മെന്റ് ട്രൈബല്‍ എല്‍.പി സ്‌കൂളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ കെ.എസ് ശബരീനാഥന്‍ എം.എല്‍.എ അധ്യക്ഷനായി. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ് അജിത കുമാരി, വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എല്‍ കൃഷ്ണകുമാരി, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എല്‍.വി വിപിന്‍, വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. അനില്‍ കുമാര്‍, ചെയര്‍പേഴ്‌സന്മാരായ എം. ലാലി, എം. ശോഭന, പട്ടികവര്‍ഗ ഉപദേശക സമിതി അംഗം ബി. വിദ്യാധരന്‍ കാണി, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍ സി. വിനോദ് കുമാര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."