ദേശീയഗാനത്തെ ആക്ഷേപിച്ചെന്ന് ആരോപണം: തലശേരി ബ്രണ്ണന്‍ കോളജ് മാഗസിന് വിവാദത്തില്‍
തലശേരി: തലശേരി ബ്രണന്‍ കോളജ് മാഗസിനില്‍ ദേശീയപതാകയേയും ദേശീയഗാനത്തേയും ആക്ഷേപിക്കുന്ന തരത്തില്‍ അശ്ലീലമായ ചിത്രങ്ങള്‍ ഉള്ളതായി ആരോപണം. എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഉള്ളതാണ് കോളജ് യൂണിയന്. തിയേറ്ററില്‍ സിനിമാ പ്രദര്‍ശനത്തിന് മുന്നോടിയായി ദേശീയ ഗാനം സ്ക്രീനില്‍ വരുമ്പോള്‍ അശ്ലീലമായ ചിത്രങ്ങള്‍ ചേര്‍ത്തതായാണ് ആരോപണം. പെല്ലറ്റ് എന്നാണ് മാഗസിന് പേരിട്ടിരിക്കുന്നത്.
'കസേരവിട്ട് എഴുന്നേല്ക്കുന്ന രാഷ്ട്രസ്നേഹം തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്നേഹം' എന്ന അടിക്കുറിപ്പോടെ ചേര്‍ത്ത ചിത്രമാണ് വിവാദമായത്. സംഭവം വിവാദമായതോടെ മാഗസിന്റെ വിതരണം നിര്‍ത്തിവച്ചിരിക്കുകയാണ്.
നല്ല ഉദ്ദേശത്തോടെ പ്രസിദ്ധീകരിച്ച ചിത്രത്തെ കോളജിലെ ഒരുവിഭാഗം വിദ്യാര്‍ഥികള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് കോളജ് യൂണിയന് നല്കിയ വിശദീകരണമെന്ന് പ്രിന്‍സിപ്പല്‍ കെ.മുരളീദാസ് അറിയിച്ചു. ഇക്കാര്യത്തില്‍ തെറ്റിദ്ധാരണയുടെ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരത്തില്‍ മാഗസിനെ രാഷ്ട്രീയ പ്രചരണത്തിനുള്ള ആയുധമാക്കിയതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് എ.ബി.വി.പി. പ്രവര്‍ത്തകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."