ഷാഡോ പൊലിസ് ചമഞ്ഞ് പണം തട്ടാന്‍ ശ്രമം; പിടിയിലായ പ്രതികളെ റിമാന്റ് ചെയ്തു
ചവറ: ഷാഡോ പൊലിസ് ചമഞ്ഞ് തട്ടിപ്പു നടത്താന്‍ ശ്രമിച്ച യുവമോര്‍ച്ച നേതാവിനെയും കൂട്ടാളിയേയും ചവറ പൊലിസ് അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. തേവലക്കര കളീയ്ക്കല്‍ തെക്കതില്‍ അഭിജിത്ത് (27) സഹായി ചേര്‍ത്തല സി.എം.സി -25 , വട്ടത്തറ വീട്ടില്‍ അര്ജ്ജുന് (21) എന്നിവരാണ് അറസ്റ്റിലായത്. അര്ജുനന് ജോലി ചെയ്യുന്ന കൊല്ലത്തുള്ള ബുക്ക് ഡിസ്ട്രിബൂഷന്‍ കമ്പനിയിലെ ഉടമയായ ജിനു ജോസഫിനെ ഫോണിലൂടെ വിളിച്ച് അര്‍ജ്ജുനനെ പൊലിസ് കസ്റ്റഡിയില്‍ എടുത്തതായി അറിയിച്ചു. തുടര്‍ന്ന് അര്‍ജ്ജുനനെ കേസില്‍ നിന്നുംരക്ഷിക്കാമെന്നും ഇതിനായി 10000 രൂപ ആവശ്യപ്പെടുകയും ചെയ്തു.
ഇതേതുടര്‍ന്ന് ജിനു ജോസഫ് പൊലിസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തിലൊരു സംഭവം ഇല്ല എന്ന് തെളിഞ്ഞു. തുടര്‍ന്ന് പൊലിസിന്റെ സഹായത്തോടെ പണവുമായി സ്റ്റേഷന് സമീപത്ത് എത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന അഭിജിത്തിനെയും ഒപ്പമുണ്ടായിരുന്ന അര്ജുനനെയും പൊലിസ് പിടികൂടുകയായിരുന്നു.
അര്‍ജ്ജുനന്റെ ഒത്താശയോടെ പണം കവര്‍ന്നെടുക്കാനുള്ള ശ്രമമായിരുന്നു. അറസ്റ്റിലായ അഭിജിത്ത് നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാ ആക്ട് പ്രകാരം ജയില്‍ശിക്ഷ അനുഭവിച്ച ആളാണെന്നും ചവറ പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."