HOME
DETAILS
MAL
പെട്രോള്‍, ഡീസല്‍ വിതരണക്കാരുടെ സമരം മാറ്റിവച്ചു
backup
June 14 2017 | 14:06 PM
ന്യൂഡല്‍ഹി: ദിനേന വില നിര്‍ണയം നടത്താനുള്ള നീക്കത്തിനെതിരെ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിതരണക്കാര്‍ നടത്താനിരുന്ന സമരം മാറ്റിവച്ചു. 16 ന് നടത്താനിരുന്ന സമരമാണ് മാറ്റിവച്ചത്.
കഴിഞ്ഞ എട്ടിനാണ് ഇന്ധന വില ദിനേന നിര്‍ണയിക്കാന്‍ പെട്രോള്‍ കമ്പനികളുടെയും സര്‍ക്കാരിന്റെയും യോഗത്തില്‍ തീരുമാനമായത്. ഇതോടെ വിതരണക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
ഓരോ ദിവസത്തെയും വില മാറുന്നത് അറിയാനായി ദിനേന അര്‍ധരാത്രികളില്‍ കാത്തിരിക്കണമെന്നാണ് വിതരണക്കാര്‍ ഉയര്‍ത്തുന്ന പ്രധാന പ്രശ്നം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."