സസ്യാഹാരികള്‍ക്കായി ഇതാ വെജിറ്റബ്ള്‍ മുട്ട
മുട്ട നോണ്‍ വെജിറ്റേറിയനാണോ അല്ലേ..ഇടക്കാലത്ത് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു ഈ തര്‍ക്കം. ഭൂരിപക്ഷം സസ്യാഹാരികളും മുട്ട കഴിക്കാറുണ്ടെന്നതായിരുന്നു തര്‍ക്കത്തിന് കാരണം. എതായാലും സസ്യാഹാരികള്‍ ഇനി വിഷമിക്കേണ്ട. അവര്‍ക്കായി കൃത്രിമ മുട്ട ഉണ്ടാക്കിയിരിക്കുകയാണ് ഡല്‍ഹി ഐ.ഐ.ടി വിദ്യാര്‍ഥികള്‍. ചെടികള്‍ നിന്നാണ് ഇത് ഉണ്ടാക്കിക്കുന്നത്.
താമസിയാതെ വെജിറ്റബ്ള്‍ ബീഫ്, മട്ടന്‍, ചിക്കന്‍, ടര്‍ക്കി എന്നിവയും നിര്‍മിക്കുമെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ഒറിജിനലിനോട് കിടനില്ക്കുന്ന രുചിയായിരിക്കും ഇവക്കെന്നും ഇവര്‍ പറയുന്നു.
ഐ.ഐ.ടി അസിസ്റ്റന്റ് പ്രൊഫസര്‍ കാവ്യ ദശോറയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം.
മാംസാഹാരങ്ങളുടെ രുചിയും പ്രോട്ടീന്‍ കലവറയുമാണ് ആളുകളെ ആകര്‍ഷിക്കുന്നത്. ഗവേഷണത്തിനിടെ ഇതിനാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കിയത്. സാധാരണ കാര്‍ഷിക ഉല്പന്നങ്ങളാണ് മുട്ട ഉണ്ടാക്കാന്‍ ഉപയോഗിച്ചത്. കൊളസ്ട്രോള്‍ അല്പം പോലും ഇല്ലെന്നതാണ് ഇതിന്റെ പ്രത്യേകതയും- കാവ്യ ദശോറ പറഞ്ഞു. പക്ഷിപ്പനി പോലുള്ള ജന്തുജന്യ രോഗങ്ങളില്‍ നിന്ന് മുക്തമാണെന്നതും ഇതിന്റെ ഗുണമാണ്.
ചെറുപയര്‍ പരിപ്പില്‍ നിന്ന് നിര്‍മിച്ച മുട്ട സപ്തംബര്‍ 21ന് വ്യാപാര ദിനത്തില്‍ ഐ.ഐ.ടിയില്‍ പ്രദര്‍ശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."