ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ അയിത്താചരണം ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംയുക്ത യോഗം
ഗോവിന്ദാപുരം: എല്‍.ഡി.എഫ് ജനപ്രതിനിധികള്‍ അംബേദ്കര്‍ കോളനിയിലെത്തി. ഇരുവിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് സംയുക്ത യോഗം തിയതി തീരുമാനിച്ചത് എം.ബി. രാജേഷ് എം.പിയുടെ നേത്യത്വത്തില്‍ അഞ്ച് എം.എല്‍.എമാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ഡി.എം വിജയന്‍ എന്നിവരുടെ സംഘമാണ് കോളനിയിലെത്തി കൗണ്ടര്‍ ദലിത് വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയത്. ഇരു ജാതികളില്‍ പെട്ടവര്‍ പ്രേമിച്ച് വിവാഹിതരായതുമായി ബന്ധപ്പെട്ട അകല്‍ച്ച മുതലെടുക്കാനുള്ള ചില ശക്തികളുടെ ശ്രമമാണ് ജാതീയ വേര്‍തിരിവിന് കാരണമായത് എന്ന് എം.ബി. രാജേഷ് എം.പി പറഞ്ഞു.
കോളനിയില്‍ ജാതീയപരമായ വേര്‍തിരിവ് ഒറ്റപ്പെട്ടതാണ്. അതുണ്ടെങ്കില്‍ ഒരിക്കലും സര്‍ക്കാര്‍ അനുവദിക്കില്ല. തകര്‍ന്ന വീടുകള്‍, റേഷന്‍ കാര്‍ഡ്, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പരിഹരിക്കാന്‍ നടപടിയുണ്ടാകും. ദലിതുകള്‍ താമസിക്കുന്ന ക്ഷേത്രത്തിലെത്തിയ സംഘത്തിനെതിരേ കോളനി വാസികളെ അപമാനിച്ച എം.എല്‍.എയുടെ ആരോപണത്തിനെതിരേ കോളനിവാസികള്‍ ബഹളം വെച്ചെങ്കിലും എം.ബി. രാജേഷ് ഇടപെട്ട് ബഹളം ശമിപ്പിച്ചു.
എം.എല്‍.എ കെ. ബാബു കോളനിക്കാരായ ആരേയും പ്രത്യേകമായി ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും അവഹേളനം ഉണ്ടെന്ന് തെറ്റിദ്ധരിക്കപെട്ടതാണെന്നും രാജേഷ് പറഞ്ഞു.
എം.എല്‍.എമാരായ കെ.വി. വിജയദാസ, പി.കെ. ശശി, കെ. ബാബു, കെ.ഡി. പ്രസേനര്‍, മുഹമ്മദ് മുഹ്‌സിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രന്‍, സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം വി. ചാമുണ്ണി, ജനതാദള്‍ എസ് ജില്ലാ പ്രസിഡന്റ് കെ.ആര്‍. ഗോപിനാഥ്, സി.പി.എം. ഏരിയാ സെക്രട്ടറി ചന്ദ്രന്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."