ജിദ്ദയിലെ ഇന്ത്യന്‍ സ്കൂളിലെ ഫീസ് വര്‍ധന രക്ഷിതാക്കള്‍ക്ക് തിരിച്ചടിയാകുന്നു
ജിദ്ദ: പ്രവാസലോകത്ത് രക്ഷിതാക്കള്‍ വിവിധ പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടെ ജിദ്ദയിലെ ഇന്ത്യന്‍ സ്കൂളിലെ ഫീസ് വര്‍ധന രക്ഷിതാക്കള്‍ക്ക് തിരിച്ചടിയാകുന്നു. 25 ശതമാനത്തോളമാണ് വര്‍ധന. സെപ്റ്റംബര്‍ 18നാണ്് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ ഇറക്കിയതെങ്കിലും ഈ മാസം ഒന്നു മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വന്നതായി അറിയിപ്പില്‍ പറയുന്നു.
എല്‍.കെ.ജി മുതല്‍ അഞ്ച് വരെയുള്ള ക്ലാസ് ഫീസില്‍ 60.43 റിയാല്‍ അധികം നല്‍കണം. ആറാം ക്ലാസ് മുതല്‍ എട്ടു വരെ 65.43 റിയാലും ഒമ്പത് മുതല്‍ 12 ാം ക്ലാസ് വരെ 70.43 റിയാലുമാണ് വര്‍ധന.
നിലവില്‍ കെ.ജി വിഭാഗത്തിന് വാറ്റ് ഉള്‍പ്പെടെ 252 റിയാലാണ് ഫീസ്. ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസ് ഫീസ് വാറ്റ് ഉള്‍പ്പെടെ 278.25 റിയാലും 68 ക്ലാസിന് വാറ്റ് ഉള്‍പ്പെടെ 315 റിയാലും 910 ക്ലാസിന് ലാബ് ഫീസ് ഉള്‍പ്പെടെ 351.75 റിലായുമാണ് ഫീസ്. 1112 ക്ലാസുകാര്‍ക്ക് ലാബ് ഫീസ് കൂടാതെ 340 റിയാലാണ് നിലവിലെ ഫീസ്. ഇതിനു പുറമെയാണ് ബസ് ഫീ. അത് ഒന്നു മുതല്‍ നാല് സോണ്‍ വരെ 120 റിയാല്‍ മുതല്‍ 155 റിയാലും മക്ക സോണിന് 230 റിയാലുമാണ് ഫീസ്.
നാല് വര്‍ഷത്തിനിടെ ആദ്യമായാണ് ഫീസ് വര്‍ധനയെന്ന് പ്രിന്‍സിപ്പല്‍ ഡോ. മുസഫര്‍ ഹസന് പറയുന്നു. ഈ അധ്യയ വര്‍ഷത്തിന്റെ ആരംഭത്തില്‍തന്നെ ഫീസ് വര്‍ധനക്ക് സ്കൂള്‍ ഭരണ സമിതി തീരുമാനിച്ചിരുന്നു. ഇതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിരുന്നു. എന്നാല്‍ രക്ഷിതാക്കളുടെ സാമ്പത്തിക പ്രയാസം കണക്കിലെടുത്ത് നീട്ടിവെക്കുകയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. വളരെ കുറഞ്ഞ ഫീസ് വാങ്ങുന്നത് ഇന്ത്യന്‍ സ്കൂളില്‍ മാത്രമാണെന്നും മുന്നോട്ടുള്ള പ്രയാണത്തിന് വര്‍ധന അനിവാര്യമായതിനാലാണ് വര്‍ധന സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചതെന്നും പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
അതേ സമയം ഫീസ് വര്‍ധനവിനെതിരെ പ്രവാസികള്‍ക്കിടയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ ഏര്‍പ്പെടുത്തി അന്യായമായ ഫീസ് വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്ന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
ലെവിയും ജീവിതച്ചെലവ് ഉയര്‍ന്നതും കാരണം പ്രവാസി കുടുംബങ്ങള്‍ പിടിച്ചുനില്ക്കാന് പാടുപെടുന്ന ഈ ഘട്ടത്തില്‍ ഒറ്റയടിക്ക് 25 ശതമാനത്തോളം ഫീസ് വര്‍ധിപ്പിച്ച ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റ് തീരുമാനം തികച്ചും അന്യായമാണ്. അതിനാല്‍ ഈ ഫീസ് വര്‍ധന ഉടന്‍ പിന്‍വലിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ആക്ടിംഗ് പ്രസിഡന്റ് വി.പി മുസ്തഫ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.കെ.റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അതിനിടെ മലപ്പുറം ജില്ലാ കെ.എം.സി.സി
ജിദ്ദ ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളില്‍ ട്യൂഷന് ഫീ വര്‍ധിപ്പിക്കാനുള്ള തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യമുന്നയിച്ച് സ്കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."