മകന്റെ നീതിക്കായുള്ള ഈ ഉപ്പയുടെ പോരാട്ടം ഇനിയില്ല, മരിച്ചത് മകനെ ഒന്നുകൂടി കാണാനുള്ള യാത്രാ മധ്യേ
ആലുവ: സ്വന്തം മക്കള്‍ക്ക് നീതി ലഭിക്കുന്നതിനായി ഒന്നര പതിറ്റാണ്ടോളം നീതിപീഠങ്ങള്‍ക്ക് മുന്‍പില്‍ നിരന്തമായി പോരാടിയ അബ്ദുള്‍ റസാഖ് (67) നീതിമാനായ തമ്പുരാന്റെ അടുത്തേക്ക് യാത്രയായി. ബുധനാഴ്ച്ച രാവിലെ ആറ് മണിയോടെ ഭോപാല്‍ ജയിലില്‍ കഴിയുന്ന മകന്‍ അന്‍സാറിനെ സന്ദര്‍ശിക്കാനുള്ള യാത്രാ മധ്യേ ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അദ്ദേഹം മരണപ്പെട്ടത്.
ഹജ്ജ് കര്‍മ്മത്തിന് ശേഷം മടങ്ങിയെത്തിയ റസാഖ് സംസം വെള്ളവുമായി ജയിലില്‍ കഴിയുന്ന മകനെ കാണാന്‍ പോയതായിരുന്നു. പാനായി ക്കുളം സിമി കേസ്, വാഗമണ്‍ സിമി കേസ്, ഹുബ്ലി കേസ്, അഹമ്മദാബാദ് കേസ്, ബോപ്പാല്‍ കേസ് തുടങ്ങി കേസുകളില്‍ ഒന്നിന് പുറകെ ഒന്നായി തന്റെ മക്കളെ കുടിക്കിയതാണെന്നായിരു്ന്നു റസാഖ് പറഞ്ഞിരുന്നത്.
അവര്‍ക്കും സുഹൃത്തുക്കള്‍ക്കും നീതി ലഭിക്കുന്നതിനായി വിവിധ കോടതികളില്‍ കേസ് നടത്തിയിരുന്നത് അബ്ദുള്‍ റസാഖ് ആയിരുന്നു. ഇതില്‍ പാനായിക്കുളം കേസില്‍ ഹൈക്കോടതി അവരെ വെറുതെ വിട്ടിരുന്നു. വാഗമണ്‍ സിമി കേസില്‍ ഏഴ് വര്‍ഷം ശിക്ഷ വിധിച്ചെതിനെതിരേയുള്ള അപ്പീല്‍ ഹൈകോടതിയുടെ പരിഗണനയിലാണ്. മറ്റു കേസുകളും കോടതികളില്‍ അപ്പീലിലും വിചാരണയിലുമെല്ലാമാണ്.
അബ്ദുള്‍ റസാഖിന്റെ ഇളയ മകന്‍ അബ്ദുള്‍ സത്താറിനെ എന്‍.ഐ.എ വാഗമണ്‍ സിമി കേസില്‍ ആറാമത്തെ പ്രതിയായി ചേര്‍ത്ത് ഇന്റര്‍ പോളിന്റെ സഹായത്തോടെ ദുബായില്‍ നിന്നും ദില്ലിയില്‍ എത്തിച്ച് 2013 ല്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
അഞ്ച് വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുകയായിരുന്നു സത്താര്‍. 2018ല്‍ എന്‍.ഐ.എ കോടതി ഏഴ് വര്‍ഷം ശിക്ഷ വിധിച്ചു. റിമാന്‍ഡ് കാലാവധി ഉള്‍പ്പെടെ തടവ് ശിക്ഷാ കാലാവധിയായി പരിഗണിക്കുമെങ്കിലും അഹമ്മദാബാദ് കേസിലും പ്രതി ചേര്‍ത്തിട്ടുള്ളതിനാല്‍ ഉടനെയൊന്നും പുറത്തിറങ്ങനാവില്ല. പാനായിക്കുളം, സിമി ബന്ധങ്ങള്‍ പറഞ്ഞ് കാരാഗ്രഹത്തിലടച്ച തന്റെ അരുമ സന്താനങ്ങള്‍ക്ക് വേണ്ടി ഒന്നര പതിറ്റാണ്ടായി ഇന്ത്യന്‍ നീതിന്യായായ വ്യവസ്ഥയില്‍ വിശ്വാസത്തോടെ നീതിക്കായി നടത്തിയ പോരാട്ടങ്ങള്‍ പാതിയാക്കിയാണ് ്‌റസാഖ് വിട പറഞ്ഞത്.
നീതിക്ക് വേണ്ടി നിരന്തര യാത്രയിലായിരുന്ന റസാഖ്. മക്കള്‍ക്ക് വേണ്ടി മുട്ടാത്ത വാതിലുകളില്ല. നാട്ടില്‍ രോഗശയ്യയില്‍ കിടക്കുന്ന രോഗികളുടെ നിത്യ സന്ദര്‍ശകനും അവര്‍ക്കുവേണ്ടി ദുആ ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. നാട്ടിലെ ഖബറടക്ക ചടങ്ങുകളിലും അവസാനം വരെ ഉറക്കെ തസ്ബീഹ് ചൊല്ലുന്നതും റസാഖായിരുന്നു. ഇത്രയൊക്കെ പരീക്ഷണങ്ങളുണ്ടായിരുന്നിട്ടും പതറാത്ത പുഞ്ചിരിച്ച മുഖവുമായി മക്കളുടെ മോചനത്തിനുവേണ്ടി ദുആ ചെയ്യണമെന്ന് മാത്രം ഓര്‍മ്മിപ്പിക്കുന്ന റസാക്കിക്ക മക്കള്‍ക്ക് പൂര്‍ണ്ണ നീതി ലഭിക്കുന്നത് കാണാന്‍ കഴിയാതെയാണ് നാഥനിലേക്ക് മടങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."