നിലമ്പൂര്‍ ഗവ. കോളജ്; നിലമ്പൂരില്‍ തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കും
നിലമ്പൂര്‍: നിര്‍ദിഷ്ട നിലമ്പൂര്‍ ഗവ. കോളജ് മാനവേദന്‍ നിലമ്പൂരില്‍ തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ കോളജ് സംരക്ഷണ സമിതി തീരുമാനിച്ചു. 18 ഏക്കര്‍ വിസ്തൃതിയുള്ള നിലമ്പൂര്‍ മാനവേദന്‍ ഹൈസ്‌കൂള്‍ കോംപൗണ്ടില്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് സ്ഥാപിക്കണമെന്നുള്ള ആവശ്യത്തെ തുടര്‍ന്ന് കോളജ് വിദ്യാഭ്യാസ വകുപ്പ് 2013-ല്‍ നടത്തിയ വിശദമായ പഠന റിപ്പോര്‍ട്ട്, മന്ത്രിസഭ അംഗീകരിക്കുകയും കോളജ് സ്ഥാപിക്കുവാന്‍ തീരുമാനിക്കുകയും ചെയ്യുകയും ഉന്നത വിദ്യാഭ്യാസ (ബി) വകുപ്പ് ജി.ഒ(എം.എസ)് 3016 നമ്പരായി 9-02-16 ന് ഗസറ്റ് വിജ്ഞാപനം നടത്തുകയും ചെയ്തു.
2016-17 വര്‍ഷത്തില്‍ തന്നെ ക്ലാസുകള്‍ ആരംഭിക്കത്തക്കവിധത്തില്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി സ്‌പെഷല്‍ ഓഫിസറെയും അനുബന്ധ സ്റ്റാഫിനെയും നിയമിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പുകഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് മുന്‍ സര്‍ക്കാരിന്റെ ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള തീരുമാനങ്ങള്‍ മന്ത്രിസഭാ ഉപസമതിയുടെ തീരുമാനത്തിന് വിട്ടതോടെ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലായി. എന്നാല്‍ നിലമ്പൂര്‍ ഗവ കോളജിനോടൊപ്പം അനുവദിച്ച മൂന്ന് എയ്ഡഡ് കോളേജുകള്‍ക്കും ഹൈക്കോടതിയില്‍ പോയതിനെ തുടര്‍ന്ന് 2016-17 വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കുവാന്‍ അനുമതി ലഭിക്കുകയും ചെയ്തു.
പിന്നീട് നടപടികള്‍ അനന്തമായി നീണ്ടുപോയതിനെ തുടര്‍ന്ന് കോളജ് സംരക്ഷണ സമിതി ഹൈക്കോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കോളജ് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ നടപടി കൈകൊണ്ടത്. നിലമ്പൂര്‍ ഗവ. കോളജ് മാനവേദന്‍ സ്‌കൂള്‍ കോംപൗണ്ടില്‍ തന്നെയാണ് ആരംഭിക്കുകയുള്ളുവെന്നും ഇതിനു വേണ്ടി നിയമത്തിന്റെ ഏതറ്റംവരെ പോകുമെന്നും ഭാരവാഹികളായ ജോസ് കെ അഗസ്റ്റിന്‍, എം മുജീബ് റഹ്മാന്‍, സി.വി അശോകന്‍, ആര്‍ പാര്‍ഥസാരഥി, ഗോവര്‍ദ്ധനന്‍ പൊറ്റേക്കാട്, ഇന്ദുചൂഡന്‍, ശ്രീവല്‍സന്‍ എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."