വീട്ടുകാരെ തീപ്പിടിത്തത്തില്‍നിന്ന് രക്ഷിച്ച വളര്‍ത്തുനായയ്ക്ക് ദാരുണാന്ത്യം
വാഷിങ്ടണ്‍: വളര്‍ത്തുനായകള്‍ മനുഷ്യരുടെ ആത്മമിത്രമാണെന്നതിന് ഇതാ യു.എസിലെ ഫ്‌ളോറിഡയില്‍നിന്ന് വിശ്വസനീയമായ ഒരു ഉദാഹരണം.
ബ്രാഡന്റ്‌റനിലെ ഒരു വീട്ടില്‍ അര്‍ധരാത്രി തീപിടിത്തമുണ്ടായപ്പോഴാണ് വളര്‍ത്തുനായ ഉച്ചത്തില്‍ കുരച്ച് വീട്ടുകാരെ രക്ഷിച്ചത്.
ചൊവ്വാഴ്ച രാത്രി രണ്ടുമണിയോടെയായിരുന്നു സംഭവം. തീ പടരുമ്പോഴും ഓടി രക്ഷപ്പെടാതെ നായ ഓരോ റൂമിലും ചെന്ന് കുരച്ചുകൊണ്ടിരുന്നു. ഉറക്കില്‍നിന്നു ഞെട്ടിയുണര്‍ന്ന വീട്ടുകാര്‍ പുറത്തേക്കോടിയെങ്കിലും സിപ്പിയെന്ന വളര്‍ത്തുനായക്ക് രക്ഷപ്പെടാനായില്ല.
വീട് പൂര്‍ണമായി കത്തിയമരുന്നതു വരെ നായയുടെ പതിഞ്ഞ കുര കേള്‍ക്കാമായിരുന്നെന്ന് വീട്ടുടമ ലെറോയ് ബട്‌ലര്‍ വേദനയോടെ പറഞ്ഞു. പുകയും തീയും അവിടമാകെ പരന്നതിനാല്‍ നായയെ രക്ഷിക്കാന്‍ തങ്ങള്‍ക്കായില്ലെന്ന് അദ്ദേഹം പറഞ്ഞു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."