HOME
DETAILS

എം.ജെ അക്ബറിനെതിരേ പീഡനാരോപണവുമായി യു.എസ് മാധ്യമ പ്രവര്‍ത്തക

  
backup
November 02 2018 | 22:11 PM

%e0%b4%8e%e0%b4%82-%e0%b4%9c%e0%b5%86-%e0%b4%85%e0%b4%95%e0%b5%8d%e0%b4%ac%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%aa%e0%b5%80%e0%b4%a1%e0%b4%a8%e0%b4%be

ന്യൂഡല്‍ഹി: മീ റ്റൂ ആരോപണത്തെ തുടര്‍ന്ന് കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ച എം.ജെ അക്ബറിനെതിരേ വീണ്ടും ലൈംഗികാരോപണം. യു.എസ് മാധ്യമ പ്രവര്‍ത്തക പല്ലവി ഗൊഗോയിയാണ് 20 വര്‍ഷം മുന്‍പ് അക്ബര്‍ തന്നെ പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. അമേരിക്കയിലെ നാഷനല്‍ പബ്ലിക് റേഡിയോ(എന്‍.പി.ആര്‍) എഡിറ്ററാണ് പല്ലവി ഗൊഗോയി.
എം.ജെ അക്ബര്‍ എഡിറ്റര്‍ ഇന്‍ ചീഫായ ദി ഏഷ്യന്‍ ഏജ് പത്രത്തില്‍ ജോലി ചെയ്യുമ്പോഴായിരുന്നു പീഡനമെന്നാണ് പല്ലവി ആരോപിക്കുന്നത്. മീ റ്റൂ ആരോപണത്തെ തുടര്‍ന്ന് ഏതാനും നാളുകള്‍ക്കു മുന്‍പാണ് അക്ബര്‍ കേന്ദ്ര മന്ത്രിസഭയില്‍നിന്നു രാജിവച്ചത്.
ഒരു രാജ്യാന്തര മാധ്യമത്തിലെഴുതിയ കുറിപ്പിലാണ് അക്ബറിനെതിരേ പല്ലവി ആരോപണങ്ങള്‍ ഉന്നയിച്ചത്. 22 വയസ് പ്രായമുള്ളപ്പോഴാണ് താന്‍ ഏഷ്യന്‍ ഏജില്‍ ജോലിയില്‍ പ്രവേശിച്ചത്. 23-ാം വയസില്‍ പേജ് എഡിറ്ററായി. പേജുമായി സമീപിച്ചപ്പോള്‍ തന്നെ പ്രശംസിച്ച അദ്ദേഹം പിന്നീട് കടന്നുപിടിച്ചു.
ഒരുതരത്തിലാണ് അദ്ദേഹത്തില്‍നിന്നു രക്ഷപ്പെട്ടത്. തന്റെ സഹപ്രവര്‍ത്തകരില്‍ ചിലരോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. പിന്നീട് മുംബൈയിലെ താജ് ഹോട്ടലില്‍ വച്ചും അദ്ദേഹം തന്നെ കയറിപ്പിടിച്ചു. ഇവിടെനിന്ന് അദ്ദേഹത്തെ ശക്തമായി ചെറുത്താണ് രക്ഷപ്പെട്ടത്.
തനിക്കു വഴങ്ങിയിട്ടില്ലെങ്കില്‍ ജോലിയില്‍നിന്നു പിരിച്ചുവിടുമെന്ന് അക്ബര്‍ ഭീഷണി മുഴക്കിയിരുന്നു. മൂന്നാം തവണ പീഡനം നടന്നത് ജെയ്പൂരില്‍ വച്ചാണ്. ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട വാര്‍ത്ത തയാറാക്കാനായി പോയപ്പോഴാണ് അക്ബര്‍ തന്നെ പീഡിപ്പിച്ചത്. തന്നെക്കാള്‍ ശാരീരിക ശക്തിയുള്ളതുകാരണം തന്നെ അയാള്‍ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും പല്ലവി പറഞ്ഞു.
അതേസമയം പല്ലവിയുടെ ആരോപണത്തെ അക്ബര്‍ ശരിവച്ചു. തങ്ങള്‍ രണ്ടുപേരും പരസ്പര സമ്മതത്തോടെയായിരുന്നു ബന്ധം സ്ഥാപിച്ചിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇത് തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയപ്പോഴാണ് പല്ലവിയുമായുള്ള ബന്ധം ഉപേക്ഷിച്ചതെന്നും എം.ജെ അക്ബര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള തലത്തിൽ സൈബർ സുരക്ഷയിൽ യു.എ.ഇ മുന്നിൽ

uae
  •  3 months ago
No Image

ഇനി സ്പാം കോളുകളുടെ ശല്യമുണ്ടാകില്ല; പൂട്ടിടാനൊരുങ്ങി ടെലികോം കമ്പനികള്‍

National
  •  3 months ago
No Image

ദുബൈ ടാക്സി കമ്പനിക്ക് 300 പുതിയ നമ്പർ പ്ലേറ്റുകൾ

uae
  •  3 months ago
No Image

ദുബൈയിൽ ഭാരവാഹനങ്ങളെ നിരീക്ഷിക്കാൻ സംയുക്ത പട്രോൾ യൂനിറ്റുകൾ

uae
  •  3 months ago
No Image

അടുത്ത മണിക്കൂറുകളിൽ ഏഴ് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; കാറ്റും ശക്തമാകും

Weather
  •  3 months ago
No Image

ഉത്രാടപാച്ചിലില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ 

Kerala
  •  3 months ago
No Image

25 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി റേഡിയോ കേരളം ഓണാഘോഷം

uae
  •  3 months ago
No Image

സുരക്ഷാ ആവശ്യങ്ങൾക്ക് വ്യക്തിഗത വിവരങ്ങൾ പങ്കിടും; നയതന്ത്ര കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും സഊദിയും

qatar
  •  3 months ago
No Image

ഡൽഹി-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ‌അനിശ്ചിതമായി വൈകുന്നു; വലഞ്ഞ് യാത്രക്കാർ

Kerala
  •  3 months ago
No Image

 നവംബര്‍ ഒന്നിനു മുന്‍പ് വൈദ്യുതി നിരക്ക് വര്‍ദ്ധന; കെഎസ്ഇബി ശിപാര്‍ശ ചെയ്ത വര്‍ദ്ധനക്ക് സാധ്യത

Kerala
  •  3 months ago