നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി: ജനകീയ രാഷ്ട്രീയ മുന്നണി
കൊച്ചി: മരട് ഫ്‌ളാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന സര്‍വകക്ഷി യോഗത്തിന്റെ തീരുമാനം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ജനകീയ രാഷ്ട്രീയ മുന്നണി. ഇത് ഭരണഘടനാ ലംഘനമാണ്. യോഗത്തില്‍ പങ്കെടുത്ത കക്ഷികളുടെ നേതാക്കള്‍ക്ക് മരടില്‍ നിക്ഷിപ്ത താല്‍പര്യമുണ്ടെന്നാണ് തീരുമാനത്തില്‍നിന്ന് വ്യക്തമാകുന്നത്.
മരടില്‍ സി.ആര്‍.സെഡ് നിയമലംഘനങ്ങളും കായല്‍ കൈയേറ്റവും നടന്നുവെന്ന് ബോധ്യപ്പെട്ടിട്ടും ഉത്തരവാദികളായ ബില്‍ഡര്‍മാര്‍ക്കെതിരേയും അവരെ സഹായിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടികള്‍ സ്വീകരിക്കുന്നതിനു പകരം സുപ്രിംകോടതിയുടെ വിധി മറികടക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ നടത്തുന്നത്.
ഫ്‌ളാറ്റുകളില്‍ നിക്ഷേപം നടത്തിയവരില്‍ രാഷ്ട്രീയ നേതാക്കളുടെ ബിനാമികളും വേണ്ടപ്പെട്ടവരുമുള്ളതിനാലാണ് ചതിയും വഞ്ചനയും നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കാത്തത്.
ഫ്‌ളാറ്റ് വിഷയത്തിലെ സുപ്രിംകോടതി വിധി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കണമെന്നും പൊതുമുതല്‍ കൈയേറി കായല്‍ നശിപ്പിച്ചതിന് ബില്‍ഡര്‍മാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും രാഷ്ട്രീയ മുന്നണി നേതാവ് സി.ആര്‍ നീലകണ്ഠന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."