ഇറാനില്‍നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് യു.എസിന്റെ അനുമതി
വാഷിങ്ടണ്‍: ഇറാനെതിരേയുള്ള ഉപരോധം തുടര്‍ന്നാലും ഇന്ത്യയുള്‍പ്പെടെയുള്ള എട്ട് രാജ്യങ്ങള്‍ക്ക് ഇറാനില്‍നിന്ന് എണ്ണ വാങ്ങാന്‍ യു.എസ് അനുമതി.
ഇന്ത്യക്ക് പുറമെ ദക്ഷിണകൊറിയ, ജപ്പാന് തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ഇറാനില്‍നിന്ന് തുടര്‍ന്നും എണ്ണ വാങ്ങാന്‍ അനുമതി നല്‍കിയത്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്. ഇറാനെതിരേ ചൊവ്വാഴ്ച ഉപരോധം ഏര്‍പ്പെടുത്താനിരിക്കെയാണ് യു.എസ് തീരുമാനം.
കൂടാതെ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ തിങ്കളാഴ്ചയോടെ മുഴുവന്‍ ഇടപാടുകളും അവസാനിപ്പിക്കപ്പിക്കണമെന്നും അല്ലെങ്കില്‍ ഉപരോധം ഉള്‍പ്പെടെയുള്ളവ ഇറക്കുമതി രാജ്യങ്ങള്‍ നേരിടേണ്ടിവരുമെന്നും യു.എസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അമേരിക്കന്‍ ഉപരോധം വന്നാലും ഇറാനില്‍ നിന്നുള്ള ഇറക്കുമതി പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കില്ലെന്ന് നേരത്തെ ഇന്ത്യ വ്യക്തമാക്കിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു.
ഒപ്പം ഈ മാസം മുതല്‍ കൂടുതല്‍ അളവില്‍ എണ്ണ വേണമെന്ന് ഇന്ത്യന്‍ പൊതുമേഖലാ എണ്ണ കമ്പനികള്‍ സഊദിയോടും ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."