മരടില്‍ മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി: ഉടന്‍ പൊളിക്കാന്‍ പ്രയാസമെന്ന് സര്‍ക്കാര്‍, ഹൈക്കോടതിയിലും ഉടമകള്‍ക്ക് തിരിച്ചടി, സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ട്
ന്യുഡല്‍ഹി: ഹൈക്കോടതിയിലും മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് തിരിച്ചടി: സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് കോടതി, മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയതായി സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രിം കോടതിയില്‍ സത്യവാങ് മൂലം നല്‍കി.
ചീഫ് സെക്രട്ടറി ടോം ജോസാണ് സത്യവാങ് മൂലം സമര്‍പ്പിച്ചത്. സുപ്രിം കോടതി വിധി ലംഘിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഏതെങ്കിലും പ്രവര്‍ത്തി അനുചിതമായി തോന്നിയിട്ടുണ്ടെങ്കില്‍ മാപ്പാക്കണമെന്നും സത്യവാങ് മൂലത്തില്‍ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പാരിസ്ഥിതിക ആഘാതം കൂടാതെ ഫ്‌ളാറ്റുകള്‍ പൊളിക്കുവാന്‍ കൂടുതല്‍ സമയം വേണമെന്നും അപേക്ഷിച്ചിട്ടുണ്ട്.
ഉടന്‍ പൊളിക്കാന്‍ പ്രയാസമുണ്ട്. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് പഠനവും സാവകാശവും ആസൂത്രണവും വേണം. ഇത്രയും വലിയ കെട്ടിടങ്ങള്‍ ആദ്യമായാണ് പൊളിക്കേണ്ടി വരുന്നത്. ഒറ്റയടിക്ക് പൊളിച്ചാല്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നവുമുണ്ട്. പൊളിച്ചു നീക്കുന്ന ഫ്‌ളാറ്റുകളുടെ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാനും സംവിധാനം കണ്ടെത്തുന്നതിനും സമയം തരണം. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും ചീഫ് സെക്രട്ടറി ബോധിപ്പിച്ചു.
ഇത് സംബന്ധിച്ച് ഡല്‍ഹിയിലെ കേരളാ ഹൗസില്‍ ചീഫ് സെക്രട്ടറി സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സലുമായി ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് കോടതിയില്‍ നല്‍കാനുള്ള റിപ്പോര്‍ട്ട് തയാറാക്കിയത്.
കോടതി ഉത്തരവ് നടപ്പാക്കിത്തുടങ്ങിയെന്ന് അറിയിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ചീഫ് സെക്രട്ടറി ഹാജരാകുന്ന കാര്യത്തില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അതേ സമയം ഹൈക്കോടതിയിലും ഫ്‌ളാറ്റ് ഉടമകള്‍ക്ക് തിരിച്ചടി. കുടിയിറക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഒരു ഫ്‌ളാറ്റ് ഉടമ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ചൊവ്വാഴ്ചയിലേക്കു മാറ്റി. മരടില്‍ സുപ്രിം കോടതി വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സുപ്രിം കോടതി ഉത്തരവുകള്‍ ഹാജരാക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.
സുപ്രിം കോടതിവിധി നടപ്പാക്കാനായി ഇതുവരെ സ്വീകരിച്ച നടപടികളാണ് സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്ളത്.
കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ചീഫ് സെക്രട്ടറി 23-ന് എത്തണമെന്നാണ് സുപ്രിം കോടതി വിധിയില്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."