HOME
DETAILS

ഇഫ്താറിന് മലയാളത്തിന്റെ രുചിചേര്‍ത്ത് സഊദി പൗരന്‍

  
backup
June 14 2017 | 20:06 PM

%e0%b4%87%e0%b4%ab%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

ജിദ്ദ: നോമ്പുതുറക്കാന്‍ തനി കേരളീയ വിഭവങ്ങളൊരുക്കി സഊദി പൗരന്റെ മലയാളി സ്‌നേഹം. റിയാദ് എക്‌സിറ്റ് 27 മക്ക റൂട്ടിലാണ് സൗദ് ബിന്‍ അബ്ദുല്‍ അസീസ് സ്വന്തമായി നിര്‍മിച്ച സുവൈദി പള്ളിയില്‍ മലയാളി നോമ്പുതുറ സംഘടിപ്പിക്കുന്നത്. മൂന്നുവര്‍ഷമായി ഇവിടെ നോമ്പുതുറയ്ക്ക് മലയാളി വിഭവങ്ങള്‍ മാത്രമാണ് ഒരുക്കുന്നത്.

കേരളത്തോടും മലയാളികളോടുമുള്ള അതിരറ്റ ഇഷ്ടമാണ് ഈ സൗജന്യ സ്‌നേഹ വിരുന്നിന് പിന്നിലെന്നാണ് സൗദ് ബിന്‍ അബ്ദുല്‍ അസീസിന്റെ സാക്ഷ്യം.
നോമ്പുതുറയ്‌ക്കെത്തുന്നവരില്‍ 90 ശതമാനവും മലയാളികളുമാണ്. നിലവിലുണ്ടായിരുന്ന ചെറിയ പള്ളിയാണ് അബ്ദുല്‍ അസീസ് മൂന്നു വര്‍ഷം മുന്‍പ് പുതുക്കിപ്പണിതത്.

ആദ്യകാലത്ത് കബ്‌സയും മറ്റുമാണ് നോമ്പുതുറക്കാന്‍ ഒരുക്കിയിരുന്നത്. പിന്നീട് പള്ളിയില്‍ ശുചീകരണ തൊഴിലാളിയായി എത്തിയ കോട്ടയം സ്വദേശി മുഹമ്മദ് ഷമീറാണ് കേരളീയ രുചികളെക്കുറിച്ച് അബ്ദുല്‍ അസീസിനോട് പറഞ്ഞത്.
ഒരാള്‍ക്ക് ഒന്‍പത് റിയാല്‍ ചെലവില്‍ അപ്പം, മുട്ടക്കറി, പൊറോട്ട, കോഴിക്കറി, പത്തിരി, ബീഫ്, ചപ്പാത്തി, മീന്‍കറി, നൂല്‍പ്പത്തിരി തുടങ്ങിയ വിഭവങ്ങളാണ് ഇവിടെ ഒരുക്കുന്നത്.

മലയാളി ഭക്ഷണത്തിന്റെ രുചിയറിയാന്‍ ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ് പൗരന്മാരടക്കം 800ലേറെ പേര്‍ എത്തുന്നു. ഇഫ്താറിന് മാസം ഒന്നര ലക്ഷം റിയാല്‍(27 ലക്ഷം രൂപ) ചെലവു വരുന്നുണ്ടെന്നും അടുത്ത വര്‍ഷം കൂടുതല്‍ പേര്‍ക്ക് ഭക്ഷണം നല്‍കാനുള്ള തയാറെടുപ്പിലാണെന്നും സഊദി പാസ്‌പോര്‍ട്ട് ഓഫിസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അബ്ദുല്‍ അസീസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago
No Image

യു.എ.ഇയിലേക്ക് പ്രതിഭാശാലികളെ ആകർഷിക്കാൻ ദീർഘകാല വിസയും പൗരത്വവും

uae
  •  2 months ago
No Image

നവീന്‍ ബാബുവിന്റെ മരണം; റവന്യു മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ജില്ല കലക്ടര്‍ 

Kerala
  •  2 months ago
No Image

എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് ഭീഷണി; വിമാനം കാനഡയിലെ വിമാനത്താവളത്തില്‍ ഇറക്കി പരിശോധിച്ചു

Kerala
  •  2 months ago