HOME
DETAILS

ഖഷോഗിയുടെ മൃതദേഹം സഊദി ദ്രവിപ്പിച്ചുവെന്ന് ഉര്‍ദുഗാന്റെ ഉപദേശകന്‍

  
backup
November 02 2018 | 23:11 PM

%e0%b4%96%e0%b4%b7%e0%b5%8b%e0%b4%97%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae%e0%b5%83%e0%b4%a4%e0%b4%a6%e0%b5%87%e0%b4%b9%e0%b4%82-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%a6

അങ്കാറ: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയതിന് ശേഷം ആസിഡ് ഉപയോഗിച്ച് മൃതദേഹം ദ്രവിപ്പിച്ചുവെന്ന് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ഉപദേശകന്‍ യസീന്‍ അക്തെ. ഖഷോഗി കൊലപാതകം നടന്നിട്ട് ഒരു മാസം പൂര്‍ത്തിയായതോടെയാണ് പുതിയ വെളിപ്പെടുത്തലുമായി തുര്‍ക്കി രംഗത്തെത്തിയത്.
മൃതദേഹം ഭാഗങ്ങളാക്കിയെന്ന് മാത്രമല്ല, ദ്രവിപ്പിക്കുകയും ചെയ്തു. എളുപ്പത്തില്‍ ദ്രവിപ്പിക്കാനാവുമെന്ന കാരണത്താലാണ് ഭാഗങ്ങളാക്കിയതെന്നാണ് അന്വേഷണത്തില്‍ ലഭ്യമായ ഏറ്റവും പുതിയ വിവരം. ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ അവശേഷിപ്പിക്കാതിരിക്കുകയെന്നുള്ളതായിരുന്നു കൊലപാതകം നടത്തിയവരുടെ ലക്ഷ്യം. പ്രോസിക്യൂട്ടറുടെ പ്രസ്താവനയില്‍ നിന്ന് ഇതാണ് മനസിലാവുന്നത്. നിരപരാധിയായ മനുഷ്യനെ കൊല്ലുന്നത് കുറ്റകൃത്യമാണ്. അദ്ദേഹത്തിന്റെ മൃതദേഹത്തോട് ചെയ്തത് മാറ്റൊരു കുറ്റകൃത്യവും നിന്ദയുമാണെന്ന് യസീന്‍ അക്തെ പറഞ്ഞു.
ഖഷോഗിയുടെ കൊലപാതകത്തില്‍ അന്താരാഷ്ട്രതലത്തില്‍ സഊദിക്കെതിരേ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ രണ്ടിന് ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ ഖഷോഗി പ്രവേശിച്ച ഉടനെ അദ്ദേഹത്തെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയെന്നും മൃതദേഹങ്ങള്‍ ഭാഗങ്ങളാക്കിയെന്നും തുര്‍ക്കി പ്രോസിക്യൂട്ടര്‍ കഴിഞ്ഞ ദിവസം പഞ്ഞിരുന്നു.
ഖഷോഗിയുടെ മൃതദേഹം കോണ്‍സുലേറ്റിന് സമീപത്ത് അടക്കം ചെയ്തുവെന്ന വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് തുര്‍ക്കി അധികൃതര്‍ ഇന്നലെ ഉദ്ധരിച്ചു. മൃതദേഹം കോണ്‍സുലേറ്റിന് സമീത്തെ തോട്ടത്തിലാണ് അടക്കം ചെയ്തതെന്നതിന് തെളിവുകളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
കോണ്‍സുലേറ്റിലെ തോട്ടത്തില്‍ പരിശോധന നടത്താന്‍ തുര്‍ക്കി പൊലിസിന് സഊദി അനുമതി നല്‍കിയിരുന്നില്ല. കഷോഗിയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തണമെന്നും ഇത് സംസ്‌കരിക്കാനായി കുടുംബത്തെ അനുവദിക്കണമെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് റോബര്‍ട്ട് പല്ലദിനോ ആവശ്യപ്പെട്ടു.
കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നീതിക്കുമുന്നില്‍ കൊണ്ടുവരണമെന്ന് ഖഷോഗിയുടെ പ്രതിശ്രുത വധു ഹാറ്റിസ് സെഞ്ചിസ് ആവശ്യപ്പെട്ടു. വാഷിങ്ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തിലാണ് അവര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. നീതി ലഭിക്കാനായി എല്ലാ രാജ്യങ്ങളും ശ്രമിക്കണമെന്നും യു.എസ് ഇതിന് നേതൃത്വം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


ഖഷോഗി അപകടകാരിയെന്ന്
സഊദി കിരീടാവകാശി

വാഷിങ്ടണ്‍: ഖഷോഗി അപകടകാരിയായ ഇസ്‌ലാമിസ്റ്റാണെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വൈറ്റ് ഹൗസിനോട് പറഞ്ഞുവെന്ന് യു.എസ് മാധ്യമങ്ങള്‍. കഷോഗി കൊല്ലപ്പെട്ടെന്ന് സഊദി സമ്മതിക്കുന്നതിന്റെ മുന്‍പ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാരദ് കുഷ്‌നര്‍, ദേശീയ സുരക്ഷാ ഉപദേശകന്‍ ജോണ്‍ ബോള്‍ട്ടണ്‍ എന്നിവരുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് കിരീടാവകാശി ഇക്കാര്യം അറിയിച്ചത്.
ഖഷോഗി മുസ്‌ലിം ബ്രദര്‍ഹുഡ് അംഗമാണെന്നും യു.എസ് -സഊദി ബന്ധം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖഷോഗിയുടെ തിരോധാനത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞ് ഒക്ടോബര്‍ ഒന്‍പതിനാണ് കിരീടാവകാശി സംഭാഷണം നടത്തിയത്.


ജമാല്‍ ഖഷോഗി
കൊലപാതകത്തിന് ഒരു മാസം


സെപ്റ്റംബര്‍ 28 വെള്ളി: തുര്‍ക്കി വനിതയുമായുള്ള വിവാഹത്തിന് രേഖകള്‍ തയാറാക്കുന്നതിനായി ജമാല്‍ ഖഷോഗി ഇസ്താംബൂളിലെ സഊദി കോണ്‍സുലേറ്റില്‍ പ്രവേശിക്കുന്നു. എന്നാല്‍ ഒക്ടോബര്‍ രണ്ടിന് വീണ്ടും വരാന്‍ ആവശ്യപ്പെടുന്നു.
ഒക്ടോബര്‍ രണ്ട് ചൊവ്വ: പ്രതിശ്രുത വധു ഹെക്റ്റിസ് സെഞ്ചിസുമായി കോണ്‍സുലേറ്റിലേക്ക് പോവുന്നു. ഖഷോഗി അകത്ത് പ്രവേശിച്ചെങ്കിലും ഹെക്റ്റിസ് സെഞ്ചിസ് കോണ്‍സുലേറ്റിന്റെ പുറത്ത് കാത്തിരിക്കുന്നു. മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ടും ഖഷോഗി പുറത്തുവരാത്തതിനെ തുടര്‍ന്ന് കോണ്‍സുലേറ്റില്‍ അന്വേഷിച്ചപ്പോള്‍ അദ്ദേഹം കെട്ടിടത്തിന്റെ പിറകിലൂടെ പുറത്തുപോയെന്ന് അധികൃതര്‍ അറിയിക്കുന്നു.
ഒക്ടോബര്‍ മൂന്ന്് ബുധന്‍: ഖഷോഗിയെ കാണാനില്ലെന്ന് അറിയിച്ച് സഊദി അധികൃതര്‍ പ്രസ്തവനയിറക്കുന്നു. എന്നാല്‍ കോണ്‍സുലേറ്റില്‍ നിന്ന് പുറത്തുപോയെന്നും അവര്‍ അറിയിച്ചു.
ഒക്ടോബര്‍ നാല് വ്യാഴം: തുര്‍ക്കി വിദേശകാര്യ മന്ത്രാലയം സഊദി അംബാസഡറെ വിളിച്ചുവരുത്തുന്നു.
ഒക്ടോബര്‍ ആറ് ശനി: ഖഷോഗി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടെന്ന് കരുതുന്നുവെന്ന ്തുര്‍ക്കി പൊലിസ്. പ്രത്യേക ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കൊലപാതകം നടത്തിയതിന് ശേഷം സംഘം രാജ്യം വിട്ടുവെന്ന് പൊലിസ് പറഞ്ഞു.
ഒക്ടോബര്‍ ഏഴ് ഞായര്‍: ഖഷോഗി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടെന്നും 15 അംഗങ്ങളാണ് കൊലക്ക് പിന്നലെന്നും തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ ഉപദേശകന്‍ പറഞ്ഞു.
ഒക്ടോബര്‍ 12 വെള്ളി: ഖഷോഗി തിരോധാനത്തില്‍ പങ്കില്ലെന്നും പ്രചാരണങ്ങള്‍ കള്ളമാണെന്നും സഊദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സഊദ് ബിന്‍ നായിഫ്.
ഒക്ടോബര്‍ 20 ശനി: ഒക്ടോബര്‍ രണ്ടിന് ഖഷോഗി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടെന്ന് സഊദി സമ്മതിക്കുന്നു. സംഭവത്തില്‍ 18 പേരെ സഊദി അറസ്റ്റ് ചെയ്യുന്നു. ഇത് അന്താരാഷ്ട്ര തലത്തില്‍ സഊദിക്കെതിരേ വന്‍ വിമര്‍ശനത്തിന് കാരണമാവുന്നു.
ഒക്ടോബര്‍ 31 ബുധന്‍: കോണ്‍സുലേറ്റില്‍ പ്രവേശിച്ച ഉടനെ ഖഷോഗിയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയെന്നും ശരീരം ഭാഗങ്ങളാക്കിയെന്നും തുര്‍ക്കി പ്രോസിക്യൂട്ടര്‍.
നവംബര്‍ ഒന്ന് വ്യാഴം: കൊലപാതകത്തില്‍ തങ്ങളുടെ ചോദ്യങ്ങള്‍ക്ക് സഊദി ഉത്തരം നല്‍കിയില്ലെന്ന് തുര്‍ക്കി ജസ്റ്റിസ് മന്ത്രി അബ്ദുല്ലാഹിമിത് ഗുല്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago
No Image

ഇറാനെതിരെ പ്രത്യാക്രമണത്തിന് ഇസ്‌റാഈല്‍; യുദ്ധം ആഗ്രഹിക്കുന്നില്ല, ആക്രമണം നടന്നാല്‍ തിരിച്ചടി മാരകമായിരിക്കും; ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ 

International
  •  2 months ago
No Image

ചൂരല്‍മലയില്‍ ബസ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

പരിശീലനത്തിനിടെ ഷെല്‍ പൊട്ടിത്തെറിച്ചു; മഹാരാഷ്ട്രയില്‍ രണ്ട് അഗ്‌നിവീറുകള്‍ക്ക് വീരമൃത്യു

National
  •  2 months ago