പരിഹാരമാകാതെ വന്യമൃഗ ശല്യം; വൈദ്യുത കമ്പിവേലികളും കിടങ്ങുകളും ഫലപ്രദമാവുന്നില്ല
സുല്‍ത്താന്‍ ബത്തേരി: വനാതിര്‍ത്തിയില്‍ സ്ഥാപിച്ച വൈദ്യുത കമ്പിവേലികളും കിടങ്ങകളും ഫലപ്രദമാകാതായതോടെ വനാതിര്‍ത്തി പ്രദേശങ്ങളില്‍ വന്യമൃഗ ശല്യം പരിഹാരമില്ലാതെ തുടരുന്നു.
കാലപ്പഴക്കത്താലും കൃത്യമായ സമയങ്ങളില്‍ അറ്റകുറ്റ പണികള്‍ നടത്താത്തതിനാലും പ്രതിരോധ സംവിധാനങ്ങളായ വൈദ്യുത കമ്പിവേലികളും കിടങ്ങളും നശിച്ചിരിക്കുകയാണ്.
വൈദ്യുതി കമ്പിവേലികള്‍ പൊട്ടിയും കിടങ്ങുകള്‍ ഇടിഞ്ഞും ഇല്ലാതായ സ്ഥിതിയാണ് പലയിടങ്ങളിലും.വനാതിര്‍ത്തികളില്‍ വനം വകുപ്പ്, ത്രിതല പഞ്ചായത്തുകള്‍ എന്നിവ കോടികളാണ് ഇത്തരത്തില്‍ വൈദ്യുത കമ്പിവേലി സ്ഥാപിക്കുന്നതിന്നായി ചെലവഴിച്ചത്.
എന്നാല്‍ ആഴ്ചകള്‍ മാത്രമാണ് ഇവ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയുള്ളു. ഇവ സ്ഥാപിക്കുന്ന സമയത്ത് പ്രദേശവാസികളുടെ യോഗം ചേരാതെ കരാറേറ്റെടുത്തവരുടെ ഇഷ്ടത്തിനാണ് വേലി സ്ഥാപിക്കല്‍. ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടക്കാതെയും അടിക്കാടു വെട്ടാത്തതും കാരണമാണ് വൈദ്യുതി കമ്പിവേലികള്‍ പൊട്ടി നശിക്കുന്നത്.
ഇതിനുപുറമെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ ആനയടക്കമുള്ള വന്യമൃഗങ്ങള്‍ ശ്രമിക്കന്നതും ഈ സംവിധാനങ്ങള്‍ പാളാന്‍ കാരണമാകുന്നുണ്ട്. കിടങ്ങുകള്‍ ഇടിഞ്ഞു നികലുന്നത് ഈ സംവിധാനത്തേയും ബാധിക്കുന്നു. അതേ സമയം കല്‍മതില്‍ നിര്‍മിച്ചിടത്ത് നേരിയ തോതിലെങ്കിലും വന്യമൃഗങ്ങള്‍ കൃഷിഭൂമിയല്‍ എത്തുന്നത് തടയാനും സാധിക്കുന്നുണ്ട്. പക്ഷേ ആനയടക്കമുള്ള വന്യമൃഗങ്ങള്‍ക്ക് വൈദ്യുതി കമ്പിവേലിയും കിടങ്ങുമൊന്നും ഒരു പ്രതിരോധവും തീര്‍ക്കുന്നില്ലന്നും നിരന്തരമായി കൃഷിയിടത്തില്‍ ഇറങ്ങുന്നത് പതിവാണന്നുമാണ് കര്‍ഷകര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കല്‍മതില്‍ നിര്‍മിച്ച് അതിന്‍ മുകളില്‍ വൈദ്യുതി കമ്പിവേലി സ്ഥാപിച്ചാല്‍ മാത്രമേ പരിഹാരം കാണാന്‍കഴിയുകയുള്ളു എന്നാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."