പേരാമ്പ്രയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിളര്‍ന്നു
പേരാമ്പ്ര : പേരാമ്പ്രയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിളര്‍ന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിച്ചു പോന്നിരുന്ന പേരാമ്പ്ര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പിളര്‍ന്ന് പുതിയ യൂനിറ്റ് രൂപീകരിച്ചു. ഹസ്സന്‍കോയ വിഭാഗമായി പ്രവര്‍ത്തിക്കുന്ന പുതിയ യൂനിറ്റിന് സംസ്ഥാന കമ്മിറ്റി അംഗീകാരവും ലഭിച്ചു.
പേരാമ്പ്ര അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി വി. സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എം.സി കുഞ്ഞിക്കേളുനായര്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അസീസ് അരീക്കോട്, ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് മേപ്പയ്യൂര്‍ കുഞ്ഞി മൊയ്തീന്‍, ശശീന്ദ്രന്‍ കീര്‍ത്തി, വി.പി മൂസ, ബി.എം മുഹമ്മദ്, ബാദുഷ അബ്ദുല്‍സലാം പ്രസംഗിച്ചു. യൂനിറ്റ് ഭാരവാഹികളായി ശശീന്ദ്രന്‍ കീര്‍ത്തി (പ്രസിഡന്റ്), ബി.എം മുഹമ്മദ് (ജനറല്‍ സെക്രട്ടറി), ബാദുഷ അബ്ദുല്‍സലാം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരും ചിഹ്നവും കൊടിയും ഉപയോഗിച്ചായിരിക്കും തങ്ങളുടെ പ്രവര്‍ത്തനമെന്നും പേരാ്രമ്പയിലെ ഭൂരിപക്ഷം കച്ചവടക്കാരും തങ്ങള്‍ക്കൊപ്പമാണെന്നും അവര്‍ അവകാശപ്പെട്ടു. പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യകാല ഭാരവാഹികളെയും പ്രവര്‍ത്തകരെയും സംഘടനയില്‍ നിന്ന് അകറ്റിനിര്‍ത്തുന്ന നിലപാട് സ്വീകരിക്കുകയും ഇതിനെതിരേ ജില്ലാ നേതൃത്വം ഇടപെടല്‍ നടത്തിയില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
വ്യാപാരികളല്ലാത്തവരെപോലും അംഗങ്ങളാക്കി തെരഞ്ഞെടുപ്പില്‍ വിജയിച്ച ഇവര്‍ പേയ്‌മെന്റ് ഭാരവാഹികളെ നേതൃത്വത്തില്‍ എത്തിച്ചതായും മുന്‍ഭാരവാഹികളെ പൂര്‍ണമായും അവഗണിച്ചതായും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ശശീന്ദ്രന്‍ കീര്‍ത്തി, ബി.എം മുഹമ്മദ്, ബാദുഷ അബ്ദുല്‍സലാം, എം.സി കുഞ്ഞിക്കേളുനായര്‍, സി.എം അഹമ്മദ് കോയ, പി.കെ രാജീവന്‍, വി.പി മൂസ, അല്‍വാലി അഹമ്മദ് ഹാജി, ടി.കെ പ്രകാശന്‍, വിജയന്‍ െചമ്പോട്ടി, സുനില്‍കുമാര്‍ ഗ്ലോബല്‍, മജീദ് കച്ചിന്‍സ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."