കര്‍ഷകര്‍ക്ക് മോദി സര്‍ക്കാര്‍ സമ്മാനം നല്‍കുന്നത് വെടിയുണ്ട: ബേബി ജോണ്‍
വടക്കാഞ്ചേരി: വര്‍ഷങ്ങളായി റവന്യു പുറമ്പോക്കിലും, പഞ്ചായത്ത്, കാനാല്‍ പുറമ്പോക്കുകളിലും താമസിക്കുന്നവര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കണമെന്ന് കേരള കര്‍ഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി ജോണ്‍ ആവശ്യപ്പെട്ടു,
അര്‍ഹരായ മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം നല്‍കണമെന്നാവശ്യപ്പെട്ട് കേരള കര്‍ഷകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ തലപ്പിള്ളി താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കാലാകാലങ്ങളായി പരിഹരിക്കപ്പെടാതെ വളരെ സങ്കീര്‍ണ്ണമായ ഒന്നാണ് കേരളത്തിലെ പട്ടയപ്രശ്‌നം,
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രികയിലെ സുപ്രധാന വാഗ്ദാനമാണ് ഈപ്രശ്‌നം പരിഹരിക്കുക എന്നത്.ജീവനക്കാരുടെ കുറവും, നടപടി ക്രമങ്ങളിലെ സങ്കീര്‍ണ്ണതയും തുടങ്ങി പതിവു കാര്യങ്ങള്‍ ആവര്‍ത്തിക്കാതെ പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക അദാലത്തു നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറെക്കാലമായി പട്ടയത്തിനു കാത്തിരിക്കുന്നവര്‍ക്ക് അടിയന്തിരമായി കൈവശരേഖ നല്‍കാന്‍ കഴിയണം കര്‍ഷകര്‍ അഗ്‌നിപര്‍വ്വതങ്ങള്‍ക്ക് മുകളില്‍ വസിക്കുന്ന മാനസികാവസ്ഥയിലാണ് ജീവിക്കുന്നത്. അവകാശ പോരാട്ടത്തിന് ഇറങ്ങുന്ന കര്‍ഷകര്‍ക്ക് മോഡി സര്‍ക്കാര്‍ വെടി ഉണ്ടകളാണ് സമ്മാനിക്കുന്നത്. ജീവിതത്തെ പേടിച്ച് മരണത്തില്‍ അഭയം തേടുന്ന കര്‍ഷകരാണ് സമരത്തില്‍ അണിനിരക്കുന്നത്. മധ്യ പ്രദേശ്, മഹാരാഷ്ട എന്നീ സംസ്ഥാനങ്ങളിലെ കര്‍ഷകസമരത്തെ ചൂണ്ടി കാട്ടി അദ്ദേഹം പറഞ്ഞു. പ്രതികൂല കാലാവസ്ഥയിലും പകര്‍ച്ചവ്യാധിയോടും, വന്യമൃഗങ്ങളോടും ഏറ്റുമുട്ടി മണ്ണിനെ പൊന്നാക്കി മാറ്റിയവരാണ് കര്‍ഷക മക്കള്‍' .മനുഷ്യന് അന്നം നല്‍കുന്നതിനു വേണ്ടി മണ്ണിനോടു മല്ലിട്ടു നടത്തിയ പരീക്ഷണമാണ് ഇന്നു കാണുന്ന കൃഷി ഇടങ്ങള്‍. അതിന്റെ പെരുമയെ വാഴ്ത്തുമ്പോള്‍ കര്‍ഷകരെ മറന്നു പോകരുത്.
കേരളത്തിലെ പരിസ്ഥിതിയുടെ കാവലാളായി കര്‍ഷകരെ കൂടെ നിര്‍ത്തണമെന്നും ബേബി ജോണ്‍ കൂട്ടി ചേര്‍ത്തു. ഓട്ടുപാറ ബസ്റ്റാന്റു പരിസരത്തു നിന്നു ആരംഭിച്ച പ്രകടനത്തിലും താലൂക്ക് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണയിലും നിരവധി കര്‍ഷകര്‍ പങ്കെടുത്തു.സംഘാട സമിതി ചെയര്‍മാന്‍ പി.എന്‍.സുരേന്ദ്രന്‍ അധ്യക്ഷനായി. എന്‍.ആര്‍.ഇ.ജി.വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി സേവ്യാര്‍ ചിറ്റിലപ്പിള്ളി, കര്‍ഷക സംഘം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എം.എന്‍.സത്യന്‍ ചേലക്കര എരിയാ സെക്രട്ടറി കെ. നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.കര്‍ഷക സംഘം ഏരിയാ സെക്രട്ടറി ടി.വി.സുനില്‍കുമാര്‍ സ്വാഗതവും പ്രസിഡന്റ് എം.എസ്.സിദ്ധന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."