യു.എന്നിലെ സൗരോര്‍ജ പാര്‍ക്ക് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
'ഹൗഡി മോഡി'ക്ക് ഭീഷണിയായി ന്യൂനമര്‍ദവും മഴയും
ന്യൂയോര്‍ക്ക്: യു.എന്‍ ആസ്ഥാനത്ത് ഇന്ത്യ നിര്‍മിച്ചുനല്‍കുന്ന സൗരോര്‍ജ പാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. അടുത്ത ആഴ്ച നടക്കുന്ന മോദിയുടെ യു.എസ് സന്ദര്‍ശനത്തിനിടെയാണ് ഉദ്ഘാടനം നടത്തുക. ഗാന്ധി സൗരോജ പാര്‍ക്ക് എന്ന് പേരിട്ടിരിക്കുന്ന 50 കിലോവാട്ട് സോളാര്‍ പാര്‍ക്ക് കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനായി ഇന്ത്യ ഉയര്‍ത്തിക്കാട്ടുന്ന പദ്ധതിയാണ്.
മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 24ന് നടക്കുന്ന പരിപാടിയിലാണ് ഉദ്ഘാടനം നടക്കുക.
ന്യൂയോര്‍ക്കിലെ യു.എന്‍ കേന്ദ്ര ഓഫിസിന്റെ മേല്‍ക്കൂരയിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 193 യു.എന്‍ അംഗ രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് 193 സോളാര്‍ പാനലുകളാണുള്ളത്. ഒരു ദശലക്ഷം ഡോളറാണ് ചെലവ്. അതിന്നിടെ മോദിയുടെ ഹൂസ്റ്റഡില്‍ നടക്കുന്ന 'ഹൗഡി മോഡി' പരിപാടിക്ക് ഭീഷണിയായി ന്യൂനമര്‍ദവും ശക്തമായ കാറ്റും മഴയും. 50000 ഇന്ത്യന്‍ വംശജര്‍ പങ്കെടുക്കുന്ന സംഗമത്തിന് മുന്നോടിയായുള്ള കാറ്റിലും മഴയിലുമായി രണ്ട് പേര്‍ മരിച്ചു. ഇതോടെ ടെക്‌സാസിലെ വിവിധ പ്രദേശങ്ങളില്‍ അധികൃതര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 13 കൗണ്ടികളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുള്ളത്.
ന്യൂനമര്‍ദത്തെത്തുടര്‍ന്നുണ്ടായ അതിശക്തമായ മഴ വ്യാഴാഴ്ചയാണ് ആരംഭിച്ചത്. നിരവധി സ്ഥലങ്ങള്‍ പ്രളയത്തിന്റെ പിടിയിലായിക്കഴിഞ്ഞു. രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഹൗഡി മോദി പരിപാടിക്കായുള്ള വേദിയുടെ നിര്‍മാണവും മറ്റ് അനുബന്ധ സംവിധാനങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മോദിക്കൊപ്പം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമുണ്ടാകും. പരിപാടി വലിയ വിജയമായി തീരുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."