ഈജിപ്ഷ്യന്‍ തെരുവുകളില്‍ വീണ്ടും പ്രതിഷേധത്തിന്റെ അലയൊലി; സീസിയുടെ രാജിക്കായി പ്രകടനങ്ങള്‍
കൈറോ: പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുടെ രാജി ആവശ്യപ്പെട്ട് ഈജിപ്ഷ്യന്‍ തെരുവുകളില്‍ പ്രതിഷേധം ആഞ്ഞടിക്കുന്നു. ചെറുസംഘങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നുണ്ട്.
ഉണര്‍ന്നെണീക്കൂ, പേടി വേണ്ട, സീസി പുറത്തു പോകൂ തുടങ്ങിയ മുദ്രവാക്യങ്ങള്‍ പ്രതിഷേധങ്ങളില്‍ അലയടിച്ചു. അതേസമയം, തഹ്‌രീര്‍ ചത്വരം ലക്ഷ്യമാക്കി നീങ്ങിയ പ്രതിഷേധത്തെ സൈന്യം തടഞ്ഞു.
നാടു കടത്തപ്പെട്ട വ്യവസായിയും നടനുമായ മുഹമ്മദ് അലി എന്നയാള്‍ സീസിക്കെതിരെ അഴിമതിയരോപണവുമായി രംഗത്തെത്തിയതാണ് പ്രതിഷേധങ്ങളുടെ തുടക്കം.
ലോകം കണ്ട മഹത്തായ വിപ്ലവങ്ങളിലൊന്നിന് സാക്ഷ്യം വഹിച്ചിട്ടുണ്ട് ഈജിപ്ത്. 2013ല്‍ നടന്ന വിപ്ലവത്തില്‍ മൂന്ന് പതിറ്റാണ്ട് കാലത്തെ ഹുസ്‌നി മുബാറക്കിന്റെ ഏകാധിപത്യ ഭരണത്തിന് അന്ത്യം കുറിച്ച് മുഹമ്മദ് മുര്‍സി അധികാരമേറ്റിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."