കോംട്രസ്റ്റ് തൊഴിലാളികള്‍ ആഹ്ലാദപ്രകടനം നടത്തി
കോഴിക്കോട്: കോമണ്‍വെല്‍ത്ത് വീവിങ് ഫാക്ടറി അടച്ചുപൂട്ടിയ നടപടി നിയമവിരുദ്ധമാണെന്ന ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ വിധിയെത്തുടര്‍ന്ന് തൊഴിലാളികള്‍ ഫാക്ടറി പരിസരത്ത് ആഹ്ലാദപ്രകടനം നടത്തി. സംയുക്ത സമരസമിതി കണ്‍വീനര്‍ ഇ.സി സതീശന് നേതൃത്വം നല്കി. നീതിപൂര്‍വമായ വിധിയാണ് വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചില തൊഴിലാളി നേതാക്കളുടെ തൊഴിലാളിവിരുദ്ധ സമീപനമാണ് ഫാക്ടറി അടച്ചുപൂട്ടാന്‍ കാരണം. തൊഴിലാളി നിയമത്തെ മാനേജ്മെന്റ് വെല്ലുവിളിച്ചു. തൊഴിലാളികളോട് ക്രൂരമായി പെരുമാറി. തൊഴിലാളി നേതാക്കള്‍ ചമഞ്ഞവര്‍ ഭൂമാഫിയയുടെ വക്താക്കളാണ്. പിരിഞ്ഞുപോകാതെ ഒറ്റക്കെട്ടായി നേടിയെടുത്ത വിജയമാണിത്. സമരവുമായി എട്ടുവര്‍ഷം മുന്നോട്ടുപോയ സമരസമിതി ഉയര്‍ത്തിയ മുദ്രാവാക്യം ശരിയായിരുന്നുവെന്ന് തെളിഞ്ഞു. മാനേജ്മെന്റിന്റെ ഹുങ്കിനേറ്റ പ്രഹരമാണിതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു. പ്രകടനത്തില്‍ പി. ശിവപ്രകാശ് (എ.ഐ.ടി.യു.സി), കെ. പ്രശോഭ് (ഐ.എന്‍.ടി.യു.സി), സി. മണി (ബി.എം.എസ്) പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."