അസൗകര്യങ്ങള്‍ക്ക് നടുവില്‍ പുളിയംപാറ ഹൈസ്കൂള്‍
ഗൂഡല്ലൂര്‍: പുതിയ കെട്ടിടം നിര്‍മിച്ച് കഴിഞ്ഞിട്ടും തുറന്ന് നല്കാത്തതിനാല് പരിമിധി സൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി ഗൂഡല്ലൂര്‍ താലൂക്കിലെ പുളിയംപാറ ഹൈസ്കൂള്‍.
2011-12 അധ്യായന വര്‍ഷത്തിലാണ് മിഡില്‍ സ്കൂളായിരുന്ന പുളിയംപാറ സ്കൂള്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തത്. ആവശ്യത്തിന് കെട്ടിട സൗകര്യങ്ങളില്ലാത്തതിനാല്‍ മിഡില്‍ സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും മറ്റു അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ചായിരുന്നു സ്കൂളിന്റെ പ്രവര്‍ത്തനം.
തുടര്‍ന്ന് സ്കൂളിന് പുതിയ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി റവന്യു വകുപ്പ് ഒന്നര ഏക്കര്‍ ഭൂമി വിട്ടുനല്‍കിയിരുന്നു.
ഇവിടെ രണ്ടു കോടി രൂപ മുടക്കി പുതിയ കെട്ടിടവും നിര്‍മിച്ചു. എന്നാല്‍ കെട്ടിടം ഇതുവരെ സ്കൂളിന് തുറന്ന് നല്‍കിയിട്ടില്ല. വൈദ്യുതി കണക്ഷന് ലഭിച്ചില്ലെന്ന കാരണം പറഞ്ഞാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നീട്ടികൊണ്ടുപോകുന്നത്.
ഇതോടെ നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ദുരിതത്തിലായിരിക്കുന്നത്. അടിയന്തരമായി വൈദ്യുതി കണക്ഷന് ലഭ്യമാക്കി സ്കൂള്‍ കെട്ടിടം തുറന്ന് നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."