ചൈന ലോകത്തിന് ഭീഷണിയെന്ന് ട്രംപ്
ചൈന സൈനികാവശ്യങ്ങള്‍ക്ക് ഈവര്‍ഷം 15,200 കോടി ഡോളര്‍(ഏഴു ശതമാനം) കൂടുതല്‍ ചെലവഴിച്ചത് ദക്ഷിണ ചൈന കടലില്‍ യു.എസിനെ നേരിടുന്നതിനാണെന്ന് ട്രംപ് പറയുന്നു
വാഷിങ്ടണ്‍: ചൈനയുടെ സൈനികശക്തി വര്‍ധിക്കുന്നതില്‍ വ്യാകുലപ്പെട്ട് യു.എസ്. കമ്മ്യൂണിസ്റ്റ് രാജ്യം ലോകത്തിനു ഭീഷണിയാണെന്നും യു.എസിന്റെ ബുദ്ധിപരമായ സമ്പത്ത് അവര്‍ മോഷ്ടിക്കുന്നതു തടയാന്‍ തന്റെ മുന്‍ഗാമികള്‍ക്കു സാധിച്ചില്ലെന്നും ട്രംപ് പറഞ്ഞു.
ചൈന സൈനികാവശ്യങ്ങള്‍ക്ക് ഈവര്‍ഷം 15,200 കോടി ഡോളര്‍(ഏഴു ശതമാനം) കൂടുതല്‍ ചെലവഴിച്ചത് ദക്ഷിണ ചൈന കടലില്‍ യു.എസിനെ നേരിടുന്നതിനാണെന്ന് ട്രംപ് പറയുന്നു.
ചൈനീസ് ചൈന്യം മറ്റാരെക്കാളും വേഗത്തില്‍ വളരുന്നതായും ഇതിന് യു.എസ് സമ്പത്ത് ഉപയോഗപ്പെടുത്തുന്നതായും ട്രംപ് ചൂണ്ടിക്കാട്ടി.
അതിനിടെ അമേരിക്ക 400 ചൈനീസ് ഉല്പന്നങ്ങള്ക്കുള്ള തീരുവ എടുത്തുകളഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരയുദ്ധം നടക്കുന്നതിനിടെയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."