HOME
DETAILS

വെട്ടം പഞ്ചായത്തിന്റെ കയര്‍ ഭൂവസ്ത്രങ്ങള്‍ തീയിട്ട് നശിപ്പിച്ചു

  
backup
November 03 2018 | 05:11 AM

%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%82-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%af

തിരൂര്‍: വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയതിന് തൊട്ടുപിന്നാലെ പറവണ്ണ മേഖലയില്‍ വീണ്ടും തീക്കളി. വെട്ടം പഞ്ചായത്തിന്റെ ലക്ഷങ്ങളുടെ കയര്‍ഭൂവസ്ത്രം ഇന്നലെ പുലര്‍ച്ചെ സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. മണ്ണൊലിപ്പ് തടയാന്‍ കയര്‍ ഭൂവസ്ത്ര വിരിപ്പിനായി ആലപ്പുഴയില്‍ നിന്നും കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന കയര്‍ വസ്ത്രമാണ് തീയിട്ട് നശിപ്പിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്.
ആലിന്‍ ചുവട്ടിലെ പള്ളി വളപ്പിലാണ് ഇത് സൂക്ഷിച്ചിരുന്നത്. ആവിപ്പുഴ തോടില്‍ മണ്ണൊലിപ്പ് തടയാനുള്ള കയര്‍ ഭൂവസ്ത്ര വിതരണ ജോലി ശക്തമായ മഴയെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. കഴിഞ്ഞ ഏപ്രില്‍ 12നാണ് കയര്‍ വസ്ത്രം എത്തിച്ചത് .
4356 സ്‌ക്വയര്‍ മീറ്റര്‍ കയര്‍ വസ്ത്രം എത്തിച്ചതില്‍ 2160 സ്‌ക്വയര്‍ മീറ്റര്‍ ഉപയോഗിച്ചു. ബാക്കിയുള്ളതിനാണ് തീയിട്ടത്. പഞ്ചായത്തിന് ഇവ സൂക്ഷിക്കാന്‍ പറ്റിയ ഗോഡൗണ്‍ ഇല്ലാത്തതിനാല്‍ ആളൊഴിഞ്ഞ പുരയിടത്തിലാണ് സൂക്ഷിച്ചിരുന്നത്. മെയ് മാസത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഇവ വിരിച്ചു തുടങ്ങി. പിന്നീട് മഴയും പ്രളയവുമെല്ലാം വന്നതോടെ പുഴയില്‍ വെള്ളം ഉയര്‍ന്നതിനാല്‍ ജോലികള്‍ മുടങ്ങി. വെള്ളം ഇറങ്ങിയാല്‍ മാത്രമേ കയര്‍ വസ്ത്രം വിരിക്കാനാകൂ. കയര്‍ മേഖലയെ പുനരുദ്ധരിക്കാന്‍ കൂടി ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പ്രദേശത്ത് രണ്ട് വാഹനങ്ങളാണ് അഗ്‌നിക്കിരയാക്കിയത്. സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് പഞ്ചായത്ത് മുതലിനും നശിപ്പിച്ചത്. സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ പൊലിസില്‍ പരാതി നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  20 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  23 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  43 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago