തന്നെ ഇല്ലാതാക്കാന്‍ ശ്രമമെന്ന് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത്
ഡെറാഡൂണ്‍: രാജ്യത്തെ സ്വാധീനമുള്ള ചിലര്‍ തന്നെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഹരീഷ് റാവത്ത്.
തനിക്കെതിരേ സി.ബി.ഐയെ ഉപയോഗപ്പെടുത്താന്‍ കടുത്ത സമ്മര്‍ദ്ദമാണ് പല കോണുകളില്‍ നിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
2016ല്‍ അദ്ദേഹം തന്റെ സര്‍ക്കാരിനെ നിലനിര്‍ത്താന്‍ വിമത എം.എല്‍.എമാര്‍ക്ക് പണം നല്കി ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്തിയെന്ന് ആരോപിച്ചുള്ള കേസില്‍ സി.ബി.ഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ഹരീഷ് റാവത്ത്.
സി.ബി.ഐ നടത്തുന്ന ഏത് അന്വേഷണത്തോടും സഹകരിക്കാന്‍ താന്‍ തയാറാണ്. കുറ്റക്കാരനാണെങ്കില്‍ ഏത് കുറ്റവും ഏല്‍ക്കാനും തയാറാണ്. എന്നാല്‍ നീതി നിഷേധം പാടില്ലെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നീതിന്യായ രംഗം സ്വതന്ത്രമാണ്. തെറ്റുകാരനാണെങ്കില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാണ്. എന്നാല്‍ നിരപരാധിയാണെങ്കില്‍ സംരക്ഷണം ആവശ്യമാണ്. എന്നാല്‍ സമൂഹത്തിലെ ചില ഉന്നതരുടെ സ്വാധീനതയില്‍ തനിക്കെതിരായി കടുത്ത സമ്മര്‍ദ്ദമാണ് നടക്കുന്നത്.
താന്‍ ഏതെങ്കിലും തരത്തില്‍ രാജ്യത്തിന് ഭീഷണിയാകുന്നുണ്ടോ? താന്‍ രാജ്യത്തുനിന്ന് എവിടേക്കെങ്കിലും ഓടിപ്പോകുമെന്ന് ഭയമുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."