HOME
DETAILS
MAL
കന്നുകാലി വില്പനക്കായി ഓണ്‍ലൈന്‍ 'പശുബസാര്‍'
backup
June 14 2017 | 23:06 PM
ഹൈദരാബാദ്: കന്നുകാലി അറവിനും വില്പനയ്ക്കും കേന്ദ്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടെ കര്‍ഷകര്‍ക്ക് ആശ്വാസമാകാന്‍ തെലങ്കാനാ സര്‍ക്കാര്‍.
ഇനി മുതല്‍ കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി പശുവിനെ വാങ്ങുകയും വില്‍ക്കുകയും ചെയ്യാം. ഈ സേവനങ്ങള്‍ക്കായി തെലങ്കാനാ സര്‍ക്കാര്‍ ുമവൌയമ്വമൃ.ലേഹലിഴമിമ.ഴീ്.ശി എന്ന പേരില്‍ പുതിയ വെബ്സൈറ്റ് തുറന്നിരിക്കുകയാണ്.
ആഴ്ചച്ചന്തകളിലെത്തിക്കാനുള്ള ഗതാഗത ചെലവും ഇതുവഴി കര്‍ഷകര്‍ക്ക് ലാഭിക്കാനാകും. മൃഗസംരക്ഷണ വകുപ്പ് സ്പെഷല്‍ ചീഫ് സെക്രട്ടറി സുരേഷ് ചന്ദയാണ് പുതിയ ഓണ്‍ലൈന്‍ പശുബസാര്‍ ആശയം മുന്നോട്ടുവച്ചത്.
എന്നാല്‍, കേന്ദ്ര വിജ്ഞാപനത്തിലെ നിര്‍ദേശങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരത്തിലും ബാധകമായിരിക്കുമെന്ന് വകുപ്പ് അസിസ്റ്റന്റ് ഡയരക്ടര്‍ വി. ജഗന്നാഥ ചാരി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."