ഡുപ്ലെസിക്ക് 'പണികൊടുത്ത്' ബ്രിട്ടീഷ് എയര്‍വെയ്സ്; ഇന്ത്യയിലെത്താന്‍ വൈകും
ദുബൈ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി യാത്ര തിരിച്ച ദക്ഷിണാഫ്രിക്കന്‍ നായകന് ഫാഫ് ഡു പ്ലെസിക്ക് പണികൊടുത്ത് വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയര്‍വെയ്സ്. ദുബൈയിലേക്കുള്ള ബ്രിട്ടീഷ് എയര്‍വെയ്സ് വിമാനം നാലു മണിക്കൂര്‍ വൈകി പുറപ്പെട്ടതാണ് താരത്തെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്ന് ദുബൈയില്‍നിന്ന് ഇന്ത്യയിലേക്കുള്ള കണക്ടിങ് ഫ്ളൈറ്റും നഷ്ടമായി. ഇതോടെ താരം ഇന്ത്യയിലെത്താന്‍ താമസിക്കും. ഇതിനെതിരേ താരം ട്വീറ്റ് ചെയ്തപ്പോള്‍ അത് ഏറ്റെടുത്ത ആരാധകര്‍ ബ്രിട്ടീഷ് എയര്‍വെയ്സിനെ പൊങ്കാല ഇടുന്ന തിരക്കിലാണിപ്പോള്‍.
'ഒടുവില്‍ നാല് മണിക്കൂര്‍ വൈകി ദുബൈയിലേക്ക് യാത്ര തിരിച്ചു. ദുബൈയില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം നഷ്ടമാകുമെന്ന അവസ്ഥയാണിപ്പോള്‍. ഇനി അടുത്ത വിമാനം 10 മണിക്കൂറിന് ശേഷമാണ്' ബ്രിട്ടീഷ് എയര്‍വെയ്സിനെ ടാഗ് ചെയ്ത് ഡുപ്ലെസിസ് ട്വിറ്ററില്‍ കുറിച്ചു.
വിമാന യാത്രയിലെ ദുരിതം അവിടം കൊണ്ട് തീര്‍ന്നില്ല. ദുബൈയിലെത്തിയ ശേഷം താരത്തിന്റെ ക്രിക്കറ്റ് ബാഗ് തിരിച്ചുകിട്ടാനും കാലതാമസം നേരിട്ടു. വിമാനയാത്രയിലെ ഏറ്റവും മോശം അനുഭവമാണ് ബ്രിട്ടീഷ് എയര്‍വെയ്സ് സമ്മാനിച്ചതെന്ന് ട്വീറ്റ് ചെയ്ത താരം തന്റെ ബാറ്റുകളെങ്കിലും തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.
ഇതിന് മറുപടിയായി സഹായം ആവശ്യമുണ്ടെങ്കില്‍ താരത്തിന് തങ്ങളെ നേരിട്ട് ബന്ധപ്പെടാമെന്ന് ചൂണ്ടിക്കാട്ടി ബ്രിട്ടീഷ് എയര്‍വെയ്സ് ട്വീറ്റ് ചെയ്തു. ഇതോടെയാണ് ആരാധകര്‍ കമ്പനിക്കെതിരേ പൊങ്കാലയുമായെത്തിയത്.
അടുത്ത മാസം രണ്ടിന് വിശാഖപട്ടണത്താണ് ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."