മാലിന്യ സംസ്‌കരണശാലയിലെ ഓട പുനസ്ഥാപിയ്ക്കും: മേയര്‍
കാട്ടാക്കട: വിളപ്പില്‍ശാലയില്‍ മാലിന്യമല ഇടിഞ്ഞുവീണ് അടഞ്ഞ പൊതുഓട പുനസ്ഥാപിക്കുമെന് മേയര്‍. ഓട അടഞ്ഞതിനാല്‍ നെട്ടയം ഏലായിലെ ഏക്കറുകണക്കിന് കൃഷിയിടം വെള്ളത്തിനടിയിലായിരുന്നു. ഇതിന് ഉടന്‍ പരിഹാരം കാണുമെന്ന് മേയര്‍ വി.കെ പ്രശാന്ത് പറഞ്ഞു.
വെള്ളക്കെട്ടില്‍ വിളപ്പില്‍ശാലയിലെ കര്‍ഷകരുടെ ദുരിതം 'സുപ്രഭാതം' കഴിഞ്ഞ ദിവസം വാര്‍ത്ത നല്‍കിയിരുന്നു. വിഷയത്തില്‍ ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്ന മേയര്‍ വെള്ളിയാഴ്ച അത് ലഭിച്ചതായും അറിയിച്ചു. വിളപ്പില്‍ശാല മാലിന്യ സംസ്‌കരണശാലയില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ മൂടിയിരുന്ന മലയാണ് കനത്ത മഴയില്‍ 150അടിയോളം താഴ്ചയില്‍ ഇടിഞ്ഞത്. ഇതോടെ നെട്ടയം ഏലായില്‍ നിന്നും ചൊവ്വള്ളൂര്‍ തോട്ടിലേയ്ക്കുള്ള സ്വാഭാവിക നീരൊഴുക്കിനായി സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് പൈപ്പ് മണ്ണും മാലിന്യവും നിറഞ്ഞ് അടഞ്ഞു.
നെട്ടയം ഏലായില്‍ വാഴ, ചേമ്പ്, മരച്ചീനി, തെങ്ങ്, കവുങ്ങ് തുടങ്ങിയ വിളകള്‍ വെള്ളം കയറി നശിച്ചു. ആയിരക്കണക്കിന് കപ്പ വാഴയുള്‍പ്പെടെ നശിച്ച കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. വെള്ളക്കെട്ട് മാറാതെ ഇനി കൃഷി ചെയ്യാനാകാത്ത അവസ്ഥയിലുമാണിവര്‍. ശക്തമായ മഴ തുടര്‍ന്നാല്‍ ദുരന്തം വര്‍ധിയ്ക്കാനിടയാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് നോട്ടീസ് നല്‍കിയിട്ടും നടപടി സ്വീകരിയ്ക്കാത്ത നഗരസഭയ്ക്ക് വീണ്ടും നോട്ടീസ് നല്‍കുമെന്ന് വിളപ്പില്‍ പഞ്ചായത്ത് അറിയിച്ചു.
എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ തയാറായില്ലെങ്കില്‍ പരാതിയുമായി തദ്ദേശസ്വയംഭരണ ഒംബുഡ്‌സ്മാനെ സമീപിയ്ക്കാനാണ് കര്‍ഷകരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."