HOME
DETAILS
MAL
'കര്‍ഷക ആത്മഹത്യ വ്യക്തിപരമായ കാരണങ്ങളാല്‍
backup
June 14 2017 | 23:06 PM
ഭോപാല്‍: സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകള്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാകാമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് കടങ്ങള്‍ കൊണ്ടാകണമെന്ന നിര്‍ബന്ധമൊന്നുമില്ലെന്നും മറ്റു കാരണങ്ങളും അതിനു പിന്നിലുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
മന്ദ്സോറില് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന്റെ സന്ദര്‍ശനത്തിന്റെ തൊട്ടുമുന്‍പാണ് ആഭ്യന്തര മന്ത്രി സര്‍ക്കാരിനെ പ്രതിരോധിച്ചു രംഗത്തെത്തിയത്. രണ്ട് ആഴ്ചയ്ക്കിടെ ആറു കര്‍ഷകര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആത്മഹത്യ ചെയ്യുകയും നിരവധി പേര് ആത്മഹത്യാശ്രമം നടത്തി ഗുരുതരാവസ്ഥയില്‍ കഴിയുന്നുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."