ഇന്ത്യന്‍ ഹാജിമാരെ സഹായിക്കാന്‍ ജിദ്ദ കെ.എം.സി.സിയുടെ ഇലക്ട്രിക് കാര്‍
റിയാദ്: ഇന്ത്യന്‍ ഹാജിമാരുടെ സേവനത്തിന് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി അമേരിക്കന്‍ നിര്‍മിത ഇലക്ട്രിക് ഗോള്‍ഫ് കാര്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് കൈമാറി. ഒന്‍പത് പേര്‍ക്ക് ഒരേ സമയം സഞ്ചരിക്കാനും അവരുടെ ബാഗേജ് വഹിക്കാനും സൗകര്യമുള്ള വാഹനമാണിത്. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹജ്ജ് മിഷനാണ് വാഹനം കൈകാര്യം ചെയ്യുക.
ജിദ്ദ അന്താരാഷ്ട്ര വിമാത്താവളത്തിലെത്തുന്ന ഹാജിമാര്‍, ഹജ്ജ് ടെര്‍മിനലിലെ എമിഗ്രേഷന്‍ കൗണ്ടണ്ടറില്‍ നിന്ന് പാസ്‌പോര്‍ട്ട് പരിശോധനയും മറ്റ് നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ഏറെ ദൂരം നടന്നാണ് മക്കയിലേക്കുള്ള ബസ് സ്‌റ്റേഷനില്‍ എത്തേണ്ടണ്ടത്.
പ്രായം ചെന്ന ഹാജിമാര്‍ക്ക് ഇതുപ്രയാസം സൃഷ്ടിക്കാറുണ്ടണ്ട്. ഇതിന് പരിഹാരമായിട്ടാണ് കെ.എം.സി.സി ഈ വാഹനം ഇന്ത്യന്‍ കോണ്‍സുലേറ്റിന് സംഭാവന ചെയ്തത്. വിമാനത്താവളത്തിലെ സേവനത്തിന് ശേഷം മിനായിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്കും വാഹനം ഉപയോഗപ്പെടുത്തും. ഈ വര്‍ഷവും കെ.എം.സി.സി ഹജ്ജ് വളണ്ടണ്ടിയര്‍മാര്‍ മികച്ച സേവനവുമായി കര്‍മരംഗത്തുണ്ടണ്ടാവുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അഹ്്മദ് പാളയാട്ട് ഹജ്ജ് വൈസ് കോണ്‍സല്‍ സുനില്‍ കുമാറിന് വാഹനം കൈമാറി. അബൂബക്കര്‍ അരിമ്പ്ര, സിദ്ദീഖ് കോറോത്ത്, ടി.കെ.കെ ഷാനവാസ്, അന്‍വര്‍ ചേരങ്കൈ, പി.എം.എ ജലീല്‍, നാസര്‍ എടവനക്കാട്, ഹനീഫ കൈപമംഗലം, സ്‌കാബ് കാര്‍ ഷോറൂം മാനേജര്‍ ജോയ് ജോണ്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."