മാമ്പുള്ളി തീരദേശ കുടിവെള്ള പദ്ധതി ഇനിയും യാഥാര്‍ഥ്യമായില്ല
അന്തിക്കാട്: അധികൃതരുടെ അനാസ്ഥ മൂലം മണലൂര്‍ പഞ്ചായത്തിലെ മാമ്പുള്ളി തീരദേശ കുടിവെള്ള പദ്ധതി ഇനിയും യാഥാര്‍ഥ്യമായില്ല. പദ്ധതിക്കു വേണ്ടി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് അഞ്ചു ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് കാരമുക്ക് എസ്.എന്‍.ജി.എച്ച്.എസ്.എസ്മാമ്പുള്ളി റോഡില്‍ വാട്ടര്‍ ടാങ്ക് നിര്‍മിച്ചു.
കൂടാതെ മാമ്പുള്ളി തീരദേശ മേഖലയിലേക്ക് കുടിവെള്ള പൈപ്പും സ്ഥാപിച്ചു. എന്നാല്‍ അഞ്ചു മാസം പിന്നിട്ടിട്ടും കുടിവെള്ള പദ്ധതി കമ്മിഷന് ചെയ്യാന്‍ അധികൃതര്‍ ഇനിയും തയാറായിട്ടില്ല. കുടിവെള്ളം പമ്പ് ചെയ്യുന്നതിനായി സ്ഥാപിച്ച കിണറില്‍ പായലും ചണ്ടിയും നിറഞ്ഞ നിലയിലാണ്. പരിസരമാകെ കാടുകയറി ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി.
കനോലി പുഴ അടുത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ മാമ്പുള്ളി തീരദേശ മേഖലയിലെ വീട്ടുകിണറുകളില്‍ നിന്ന് ഉപ്പ് വെള്ളമാണ് ലഭിക്കുന്നത്.
കുടിവെള്ളത്തിനായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് വെള്ളമാണ് പ്രദേശവാസികളുടെ ഏക ആശ്രയം.
എന്നാല്‍ പൈപ്പുകളില്‍ നിന്ന് മിക്ക സമയങ്ങളിലും വെള്ളം ലഭിക്കാറില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
തീരദേശവാസികളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ മാമ്പുള്ളി തീരദേശ കുടിവെള്ള പദ്ധതി അധികൃതര്‍ ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."