ബാലഭാസ്കറുടെ മരണം: വാഹനം ഓടിച്ചിരുന്നത് ബാലുവല്ലെന്ന് ഭാര്യ ലക്ഷ്മി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കര്‍ അപകടത്തില്‍പ്പെടുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറല്ലെന്ന് ഭാര്യ ലക്ഷ്മി. വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന് ലക്ഷ്മി പോലിസിന് മൊഴി നല്കി. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലക്ഷ്മി ആറ്റിങ്ങള്‍ ഡിവൈ.എസ്.പിക്ക് നല്കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്.
അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറാണെന്ന് ഡ്രൈവര്‍ അര്ജുന് പോലിസിന് മൊഴി നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, ഭാര്യ ലക്ഷ്മിയുടെ മൊഴി നേരെ തിരിച്ചും. ഇതോടെ അപകടത്തില്‍ ദുരൂഹതയേറിയതായി പോലിസ് അറിയിച്ചു.
തൃശൂരില്‍ നിന്നും മടങ്ങുമ്പോള്‍ കൊല്ലത്ത് എത്തുന്നത് വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൊല്ലത്ത് കാര്‍ നിര്‍ത്തി ജ്യൂസ് കുടിച്ച ശേഷം ബാലഭാസ്കര്‍ വാഹനം ഓടിക്കുകയായിരുന്നു. അപകടസമയത്ത് താന്‍ പിന്‍സീറ്റില്‍ ഉറക്കമായിരുന്നുവെന്നാണ് അര്ജുന് പോലിസിന് മൊഴി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."