HOME
DETAILS
MAL
കായംകുളത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
backup
November 03 2018 | 16:11 PM
കായംകുളം: കായംകുളത്ത് കാറും സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ കേമന കിരണ്‍നിവാസില്‍ കിരണ്‍കുമാര്‍ (27 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30 ന് ദേശീയ പാതയില്‍ കരിയിലകുളങ്ങര ജങ്ഷന് സമീപമാണ് അപകടം.ഏഷ്യന്‍ പെയിന്റ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നുസ്‌കൂട്ടറില്‍ കൊല്ലത്തേക്ക് വരുമ്പോഴായിരുന്നു അപകടം. മൃതദേഹം കായംകുളം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.കരീലക്കുളങ്ങര പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."