തൊഴില്‍ദാതാക്കളെയും തൊഴില്‍രഹിതരേയും തേടി കുടുംബശ്രീ
കല്‍പ്പറ്റ: കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന ദീന് ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തൊഴില്‍ രഹിതരുടെയും ജില്ലക്കകത്തും പുറത്തുമുള്ള തൊഴില്‍ ദാതാക്കളുടെയും രജിസ്ട്രേഷന് കുടുംബശ്രീ ജില്ലാ മിഷന് അവസരമൊരുക്കുന്നു.
മികച്ച തൊഴില്‍ അവസരങ്ങള്‍ കണ്ടെത്തി അര്‍ഹരായ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ നേടാന്‍ അവസരമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിരവധി തൊഴിലവസരങ്ങള്‍ വിവിധ സ്ഥാപനങ്ങള്‍ കുടുംബശ്രീയുടെ ഈ സ്വപ്ന പദ്ധതിക്ക് ഇതിനോടകം ഉറപ്പ് നല്‍കിയിട്ടുണ്ട്. താല്പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് 9605070863 എന്ന നമ്പറിലൂടെയോ, സലൃ.ററൗഴസ്യ.ം്യിറ@ഴാമശഹ.രീാ എന്ന ഇമെയില്‍ വഴിയോ രജിസ്ട്രേഷന് ചെയ്യാം. ജില്ലയിലെ 18നും 35നും ഇടയില്‍ പ്രായമുള്ള എസ്.എസ്.എല്‍.സി പാസായ തൊഴില്‍രഹിതരുടെ രജിസ്ട്രേഷന് നടത്തി അവരുടെ വിദ്യാഭ്യാസ യോഗ്യതക്കും അഭിരുചിക്കുമനുസരിച്ച് ക്രോഡീകരിക്കുകയാണ് പദ്ധതിയുടെ ആദ്യഘട്ടം. 22 മുതല്‍ 28 വരെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ കുടുംബശ്രീ ഓഫിസുകള്‍ വഴി രജിസ്ട്രേഷന് നടത്താവുന്നതാണ്. 22ന് നൂല്‍പ്പുഴ, നെന്മേനി, അമ്പലവയല്‍, മീനങ്ങാടി എന്നീ പഞ്ചായത്തുകളിലും 23ന് മുള്ളന്‍കൊല്ലി, പനമരം, പുല്‍പ്പള്ളി, പൂതാടി എന്നീ പഞ്ചായത്തുകളിലും 24ന് കണിയാമ്പറ്റ, മുട്ടില്‍, വൈത്തിരി, വെങ്ങപ്പള്ളി, എന്നീ പഞ്ചായത്തുകളിലും 26ന് പൊഴുതന, തരിയോട്, കോട്ടത്തറ, പടിഞ്ഞാറത്തറ എന്നീ പഞ്ചായത്തുകളിലും 27ന് തവിഞ്ഞാല്‍, തിരുനെല്ലി, എടവക, വെള്ളമുണ്ട എന്നീ പഞ്ചായത്തുകളിലും 28ന് തൊണ്ടര്‍നാട്, മൂപ്പൈനാട്, മേപ്പാടി എന്നീ പഞ്ചായത്തുകളിലും രാവിലെ 10.30 മുതല്‍ മൂന്ന് വരെ രജിസ്ട്രേഷന് സൗകര്യം ഉണ്ടായിരിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സ്വന്തം പഞ്ചായത്തുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളില്‍ ഉയര്‍ന്ന യോഗ്യതയുള്ളവരെ നേരിട്ടും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരെ സൗജന്യ പരിശീലനത്തിന് ശേഷവും തൊഴില്‍ നേടാന്‍ സജ്ജരാക്കുകയാണ് പദ്ധതിയുടെ രണ്ടാം ഘട്ടം. ഫോണ്‍: 04936-206589, 9447040740, 8547217962.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."