ജലീലിനെ മാറ്റിനിര്‍ത്തി അന്വേഷിക്കണം: മുല്ലപ്പള്ളി
കോഴിക്കോട്: ബന്ധുനിയമനം നടത്തിയെന്ന് കുറ്റസമ്മതം നടത്തിയ മന്ത്രി കെ.ടി ജലീലിനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
നഗ്‌നമായ സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവുമാണ് നടന്നിരിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ നിയമപരമായും രാഷ്ട്രീയമായും പോരാട്ടം നടത്തും.
ന്യൂനപക്ഷ കോര്‍പറേഷനില്‍ ബന്ധുവിന് നിയമനം നല്‍കാന്‍ സ്ഥാപനത്തിന്റെ ഡയരക്ടര്‍ ബോര്‍ഡ് അറിയാതെയാണ് യോഗ്യതയില്‍ ഇളവുവരുത്തിയത്.
സ്വകാര്യ ബാങ്കില്‍ ജോലിചെയ്യുന്ന ആളെ ഇന്റര്‍വ്യൂപോലും ചെയ്യാതെ മന്ത്രി വിളിച്ചുവരുത്തി നിയമനം നല്‍കുകയായിരുന്നു. മന്ത്രി ഇ.പി ജയരാജന്‍ നേരത്തേ ബന്ധുനിയമനക്കേസില്‍ ഉള്‍പ്പെട്ട് രാജിവച്ചതാണ്. അന്ന് സി.പി.എം കേന്ദ്രകമ്മിറ്റി ജയരാജനും പി.കെ ശ്രീമതിക്കും ശക്തമായ താക്കീത് നല്‍കിയിരുന്നു. സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ജയരാജനെ വെള്ളപൂശി തിരിച്ചെടുത്തത് കേരളം പ്രളയത്തില്‍ മുങ്ങിയ അവസരം നോക്കിയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."