ഉദ്ഘാടനം ചെയ്തത് നാല് മാസങ്ങള്‍ക്കു മുന്‍പ് , പ്രവര്‍ത്തിച്ചത് നാല് ദിവസം മാത്രം ജില്ലാ ആശുപത്രിയിലെ വെന്റിലേറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല
കൊല്ലം: ജില്ലാ ആശുപത്രിയില്‍ നാല് മാസങ്ങള്‍ക്കു മുന്‍പ് കൊട്ടിഘോഷിച്ചു ഉദ്ഘാടനം ചെയ്ത വെന്റിലേറ്റര്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം
നിലച്ചു.
സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതിന് ആശുപത്രി അധികൃതര്‍ തന്നെ ഇതിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന് ആക്ഷേപമുണ്ട്. ഉദ്ഘാടന ശേഷം ആകെ നാലു ദിവസം മാത്രമാണത്രേ ആശുപത്രിയിലെ വെന്റിലേറ്റര്‍ പ്രവര്‍ത്തിച്ചത്. ഇപ്പോള്‍ ജില്ലാ ആശുപത്രിയിലെത്തുന്ന അത്യാസന്ന നിലയിലുള്ള രോഗികളെ ് സ്വകാര്യ ആശുപത്രികളിലേക്കാണ് പറഞ്ഞ് വിടുന്നത്. സാധാരണക്കാര്‍ക്കും സൗജന്യമായി വെന്റിലേറ്റര്‍ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയായായിരുന്നു ജില്ലാ ആശുപത്രിയില്‍ വെന്റിലേറ്റര്‍ സ്ഥാപിച്ചത്. എന്‍.കെ. പ്രേമചന്ദ്രന് എം.പിയായിരുന്നു ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞു നാലു ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും പ്രവര്‍ത്തനം നിലച്ചു. സാങ്കേതിക പ്രശ്നങ്ങളിന്മേല് പഴിചാരി അധികൃതര്‍ കൈകഴുകി.
നിലവില്‍ അത്യാസന്ന നിലയിലുള്ള രോഗികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയെന്നത് പ്രായോഗികമല്ലാത്തതിനാല്‍ വന്‍തുക ചിലവഴിച്ചു ജില്ലയിലെ
സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."