HOME
DETAILS
MAL
ലെയ്സണ്‍ ഓഫിസ് അടച്ചുപൂട്ടല്‍; എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്കി
backup
June 15 2017 | 20:06 PM
കോട്ടക്കല്‍: പ്രവാസി ക്ഷേമ വകുപ്പിന്റെ ജില്ലയിലെ ലെയ്സണ്‍ ഓഫിസ് അടച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഫ.കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്കി. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രവാസികളുടെ പെന്‍ഷന്റെയും മറ്റും അപേക്ഷ സ്വീകരിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്നതാണ് ഇത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഓഫിസാണ് ഒരു മുന്നറിയിപ്പുമില്ലാതെ പൂട്ടിയത്.
കോട്ടക്കലില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഓഫിസ് കോഴിക്കോട് റീജിയണല്‍ ഓഫിസില്‍ ലയിപ്പിച്ച ലയിപ്പിച്ച നടപടി പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും പ്രസ്തുത ഓഫിസ് കോട്ടക്കലില്തന്നെ നിലനിര്‍ത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."