വിശ്വാസവും ആചാരങ്ങളും സംരക്ഷിക്കപ്പെടണം: ജിഫ്രി തങ്ങള്‍
മാവൂര്‍: എല്ലാ മതത്തിലെയും ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കപ്പെടണമെന്നും അതിന് വിഘാതമാകുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവരുതെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു. കായലം പളളിക്കടവ് മസ്ജിദ് അബ്ദുല്ലാഹ്, അല്‍ മദ്റസത്തുല്‍ ഫാത്വിമിയ്യയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരാധനാലയങ്ങള്‍ നാടിന്റെ നന്മക്ക് വേണ്ടിയുള്ളതാണെന്നും അത് എത് മതത്തിന്റെതായാലും ആദരവോടെ കാണണമെന്നും തങ്ങള്‍ പറഞ്ഞു.
മസ്ജിദ് നിര്‍മിച്ച് നല്കിയ ഫാത്തിമ ഹോസ്പിറ്റല്‍ എം.ഡി അബ്ദുല്ല മുഹമ്മദ് അധ്യക്ഷനായി. അശ്റഫ് റഹ്മാനി ചൗകി മുഖ്യ പ്രഭാഷണം നടത്തി. ആര്.വി കുട്ടി ഹസന് ദാരിമി, ശബീറലി നിസാമി, കെ. ആലി ഹാജി, കെ. മൂസ മൗലവി, പൊതാത്ത് മുഹമ്മദ് ഹാജി, കെ.കെ കോയ മുസ്്ലിയാര്‍, സലീം ഹാജി കുറ്റിക്കാട്ടൂര്‍, മരക്കാര്‍ ഹാജി, അബ്ദുറസാഖ് ഫൈസി കാവനൂര്‍, ടി.സി ആലി മുസ്്ലിയാര്‍, കുഞ്ഞാപ്പ എറവശേരി, വാസുണ്ണി നായര്‍, എം.എം രവി, അബ്ദു റഹ്മാന് മുസ്്ലിയാര്‍, ഹൈദര്‍ മുസ്ലിയാര്, വാരണ അബ്ദു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."