എന്തും നേരിടാന്‍ തയാറെന്ന് സൈന്യം
.
ന്യൂഡല്‍ഹി: അതിര്‍ത്തി കടക്കാന്‍ 500 ഭീകരര്‍ കാത്തിരിക്കുകയാണെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പാകിസ്താനിലെ ഭീകര കേന്ദ്രങ്ങളില്‍ ഇവര്‍ അതിര്‍ത്തി കടക്കാന്‍ കാത്തിരിക്കുകയാണെന്നും പറയപ്പെടുന്നു. എന്നാല്‍ എന്തു വിലകൊടുത്തും ഏത് സാഹചര്യത്തേയും നേരിടാന്‍ സൈന്യം തയാറാണെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത് അറിയിച്ചു.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാ സേന അതീവജാഗ്രത പാലിക്കുന്നുണ്ട്.
ബാലാകോട്ടിലെ ഭീകര താവളങ്ങള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം നല്കിയ മുന്നറിയിപ്പ് കരസേനാ മേധാവി സ്ഥിരീകരിച്ചിട്ടുണ്ട്.
ശക്തമായ തിരിച്ചടിയുണ്ടായിട്ടും എന്താണ് വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കാന്‍ പാകിസ്താന് ഭീകരരെ പ്രേരിപ്പിക്കുന്നതെന്ന് കരസേനാ മേധാവി ചോദിച്ചു. ബാലാകോട്ടില്‍ നടന്നതുപോലുള്ള തിരിച്ചടി എന്തിനാണ് ആവര്‍ത്തിക്കുന്നത്. ഇനിയും ആക്രമണത്തിന് തയാറായാല്‍ സങ്കല്പ്പിക്കാന് കഴിയാത്ത വിധത്തിലുള്ള തിരിച്ചടിയായിരിക്കും ഉണ്ടാകുകയെന്നും റാവത്ത് മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."