HOME
DETAILS

ഇതും ഒരു അങ്കണവാടിയാണ്, പക്ഷേ ഇങ്ങനെയാകരുത്

  
backup
November 04 2018 | 05:11 AM

%e0%b4%87%e0%b4%a4%e0%b5%81%e0%b4%82-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%85%e0%b4%99%e0%b5%8d%e0%b4%95%e0%b4%a3%e0%b4%b5%e0%b4%be%e0%b4%9f%e0%b4%bf%e0%b4%af%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%aa

തിരുവമ്പാടി: നാലു മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വീതിയുമുള്ള ഒറ്റമുറി. ചുമരിന്റെ പകുതിഭാഗം മണ്‍കട്ട കൊണ്ട് മറച്ചിരിക്കുന്നു. ബാക്കി ഭാഗങ്ങളില്‍ ടാര്‍പോളിന്‍ ഷീറ്റുകള്‍. മേല്‍ക്കൂരയും ടാര്‍പോളിന്‍ തന്നെ. വൈദ്യുതിയില്ല, കൃത്യമായ വായുസഞ്ചാരമില്ല... തിരുവമ്പാടി പഞ്ചായത്തിലെ അമ്പലപ്പാറ വാര്‍ഡില്‍ ഇങ്ങനെയൊരു കൂടുണ്ട്. അഞ്ചുവയസിനു താഴെയുള്ള കുട്ടികള്‍ അവിടെ പഠനം നടത്തുന്നുണ്ട്. പേര് അങ്കണവാടി.
കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവുമായ വികസനത്തിന് അടിത്തറയിടുന്ന അങ്കണവാടികളുടെ കൂട്ടത്തില്‍ അമ്പലപ്പാറയിലേതുമുണ്ട്. സ്ത്രീകളുടെയും കൗമാരക്കാരായ പെണ്‍കുട്ടികളുടെയും സമഗ്രവികസനം സാധ്യമാക്കേണ്ട് ഈ കേന്ദ്രം അസൗകര്യങ്ങളുടെ നടുവിലാണ്. കുട്ടികളെ കിട്ടാത്തതിനാല്‍ അടച്ചുപൂട്ടുന്ന, ഹൈടെക് അങ്കണവാടികള്‍ ഉയര്‍ന്നുവരുന്ന കാലത്താണ് ഇവിടെ ഒറ്റമുറിയില്‍ കുട്ടികള്‍ കഴിയുന്നത്. 2007ല്‍ ആരംഭിച്ച അങ്കണവാടി ആറു തവണകളിലായി സ്ഥലംമാറിയാണ് അമ്പലപ്പാറയിലെത്തിയത്.
സ്വകാര്യവ്യക്തി ദാനമായി നല്‍കിയ സ്ഥലത്താണിപ്പോള്‍ അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. കുട്ടികളുടെ എണ്ണത്തില്‍ കുറവൊന്നുമില്ലിവിടെ. ജൂണില്‍ 15 ഉം നവംബറില്‍ ഏഴും ഉള്‍പ്പെടെ 22 കുട്ടികള്‍ പഠിക്കുന്നുണ്ട്. പക്ഷേ...
അവിടെ തുടങ്ങുന്നു അങ്കണവാടിയുടെ പരാധീനതകള്‍. അടിസ്ഥാന സൗകര്യമെന്നു പറയാന്‍ അങ്ങനെയൊന്നില്ല ഇവിടെ. ഭൂരിഭാഗവും ടാര്‍പോളിന്‍ കൊണ്ട് മറച്ചതിനാല്‍ ചൂടുകൂടുതലാണ്. ചൂടില്‍നിന്ന് രക്ഷനേടാന്‍ വിശറിയാണ് ഉപയോഗിക്കുന്നത്. നിരന്തരം വിയര്‍ക്കുന്നതിനാല്‍ കുട്ടികള്‍ക്ക് ജലദോഷവും ചുമയും വിട്ടുമാറുന്നില്ലെന്നു രക്ഷിതാക്കള്‍ പറയുന്നു. സ്വന്തമായ കുടിവെള്ള സംവിധാനം പോലും ഇവിടെയില്ല, അടുത്ത വീട്ടിലെ കിണറാണ് ഏക ആശ്രയം. പ്രാഥമിക കാര്യങ്ങള്‍ ചെയ്യാന്‍ പ്രയാസമേറെയാണ്. സ്വകാര്യവ്യക്തിയുടെ സ്ഥലത്താണു താല്‍ക്കാലിക ബാത്ത് റൂം.
പുഴയോടു ചേര്‍ന്നുകിടക്കുന്ന സ്ഥലമായതിനാല്‍ ഇഴജന്തുക്കളെയും പേടിച്ചുവേണം അങ്കണവാടിയിലെത്താന്‍. ഈവഴി അഞ്ചോളം വിഷപ്പാമ്പുകളെ ഇതിനോടകം പിടിച്ചതായി ജീവനക്കാര്‍ തന്നെ പറയുന്നു. കുട്ടികള്‍ വരുംമുന്‍പ് തങ്ങള്‍ നേരത്തെ തന്നെ വന്ന് പരിശോധിക്കാറാണു പതിവെന്നും ഇവര്‍ പറയുന്നു.
മൂന്നു സെന്റില്‍ കളിസ്ഥലം ഉള്‍പ്പെടെ മനോഹര കെട്ടിടവും വൈദ്യുതി ഉള്‍പ്പടെയുള്ള സംവിധാനവും വേണമെന്ന ചട്ടമുള്ളിടത്താണ് ആരും തിരിഞ്ഞുനോക്കാനില്ലാതെ ഈ അങ്കണവാടി.
മാറണം, അതിന് അധികൃതരുടെ കണ്ണുതുറക്കണം. മൂന്നുസെന്റ് സ്ഥലം ലഭിച്ചാല്‍ സ്വന്തമായി കെട്ടിടം പണിയാനുള്ള ധനസഹായം ലഭിക്കുമെന്നിരിക്കെ വാര്‍ഡ് മെംബര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്ത് അധികൃതര്‍ അങ്കണവാടിയെ അവഗണിക്കുകയാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  5 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago