HOME
DETAILS

കവ്വായികായലിലെ കക്കശേഖരം പിളര്‍ന്നടിഞ്ഞു; കോടികളുടെ നഷ്ടം

  
backup
August 04 2016 | 07:08 AM

%e0%b4%95%e0%b4%b5%e0%b5%8d%e0%b4%b5%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b4%be%e0%b4%af%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%95%e0%b5%8d%e0%b4%95%e0%b4%b6%e0%b5%87%e0%b4%96%e0%b4%b0

കാസര്‍കോട്: കേരളത്തിലെ ഏറ്റവും വലിയ കായലുകളിലൊന്നായ കവ്വായി കായലില്‍ കക്ക ശേഖരത്തിന് വന്‍നാശം. കവ്വായി കായലില്‍ വ്യാപകമായുള്ള കക്ക ശേഖരമാണ് പൂര്‍ണ വളര്‍ച്ചയെത്തും മുമ്പെ നശിച്ചത്. കോടികളുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.



രണ്ടു മാസം കൂടി കഴിഞ്ഞാല്‍ വാരിയെടുക്കാന്‍ പാകമാവുമായിരുന്ന കക്കകള്‍ ഇപ്പോള്‍ പൂര്‍ണമായും പിളര്‍ന്ന് കായലില്‍ അടിഞ്ഞിരിക്കുകയാണ്.

കക്കവാരി ഉപജീവനം നടത്തുന്ന തൊഴിലാളികള്‍ ഇപ്പോള്‍ അടിഞ്ഞു കൂടിയ കക്കത്തോട് വാരി വില്‍പ്പന നടത്തുകയാണ്. കക്ക വാരല്‍ തൊഴിലാളികളും കായല്‍ സ്ഥിതി ചെയ്യുന്ന വലിയപറമ്പ് പഞ്ചായത്തിലെ കക്ക സംസ്‌ക്കരണ ശാലകളിലെ തൊഴിലാളികളും ഇതോടെ തൊഴില്‍ രഹിതരായി.


കഴിഞ്ഞ രണ്ടു വര്‍ഷമായി ചെറിയ തോതില്‍ കക്കകള്‍ പിളര്‍ന്നിരുന്നു. എന്നാല്‍ പതിവില്‍ നിന്നും വിപരീതമായി ഇക്കുറി കായലിലെ കക്ക ശേഖരമൊന്നാകെ പിളര്‍ന്ന് അടിഞ്ഞിരിക്കുകയാണ്. കായലില്‍നിന്നു കക്കത്തോട് വാരി കുമ്മായം ഉണ്ടാക്കുന്നവര്‍ക്ക് ചെറിയ വിലയ്ക്കു വില്‍പ്പന നടത്തിയാണ് തൊഴിലാളികള്‍ ഉപജീവനം നടത്തുന്നത്.

നിരവധി കൈവഴികളും തോടുകളും വന്നു ചേരുന്ന കവ്വായി കായലില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ അംശമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതാണോ കക്കശേഖരത്തിന്റെ നാശത്തിനു കാരണമെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.


കായലില്‍ വ്യാപകമായി നടത്തുന്ന കല്ലുമ്മക്കായ കൃഷിയും ഇത്തരത്തില്‍ രണ്ടു വര്‍ഷമായി പിളര്‍ന്നു നശിച്ചിരുന്നു. എന്നാല്‍ അതൊന്നും കര്‍ഷകരും ഫിഷറീസ് വകുപ്പ് അധികൃതരും ഗൗരവത്തിലെടുത്തിരുന്നില്ല.


ഇക്കുറി കവ്വായി കായലിലെ കക്കശേഖരം അപ്പാടെ പിളര്‍ന്നു നശിച്ചപ്പോഴാണ് കക്കവാരല്‍ തൊഴിലാളികളും കല്ലുമ്മക്കായ കര്‍ഷകരും സംഭവത്തെ ഗൗരവത്തിലെടുത്തത്. ഇക്കാര്യത്തില്‍ ഫിഷറീസ് വകുപ്പ് അടിയന്തിര പഠനം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.



കക്കകള്‍ വ്യാപകമായി പിളര്‍ന്ന് നശിച്ചതു കൂടാതെ കക്കകള്‍ക്ക് ജനിതക മാറ്റം അടക്കം സംഭവിച്ചിട്ടുണ്ടോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. സാധാരണ ഓഗസ്റ്റ് മാസത്തിലാണ് കക്കശേഖരം കായലില്‍ കണ്ടു തുടങ്ങുക. അവ സെപ്തംബര്‍ മാസത്തില്‍  വാരിയെടുക്കാന്‍ തക്ക പാകത്തില്‍ വളരും. എന്നാല്‍ ഇക്കുറി ജൂണ്‍ മാസത്തില്‍ തന്നെ കക്കശേഖരം കായലില്‍ കണ്ടു തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കക്കശേഖരത്തിന്റെ വളര്‍ച്ചയറിയാന്‍ പുഴയിലിറങ്ങിയ കക്കവാരല്‍ തൊഴിലാളികളാണ് കക്കകള്‍ പിളര്‍ന്നു നശിച്ചതായി കണ്ടെത്തിയത്.


കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന കായലിലെ കക്കശേഖരം പൂര്‍ണ്ണമായി പിളര്‍ന്നു നശിച്ചതായി മനസിലാക്കിയ കര്‍ഷകര്‍ ഇപ്പോള്‍ കക്കത്തോട് പുഴയില്‍ നിന്നും വാരിയെടുത്ത് വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്.


സീസണ്‍ സമയങ്ങളില്‍ കവ്വായി കായലില്‍ ടണ്‍ക്കണക്കിന് കക്കയാണ് തൊഴിലാളികള്‍ വാരിയെടുത്ത് വില്‍പ്പന നടത്തിയിരുന്നത്. സീസണ്‍ പ്രതീക്ഷിച്ചിരുന്ന കക്ക വാരല്‍ തൊഴിലാളികള്‍ ഇക്കുറി വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. നല്ല സ്വാദുള്ള കവ്വായികായലിലെ കക്ക ഇറച്ചിക്ക് കേരളമെമ്പാടും വിപണിയുണ്ട്.

 

kakka-2

ഇവിടെ നിന്നും വാരിയെടുക്കുന്ന കക്കകളുടെ ഇറച്ചി വലിയപറമ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംസ്‌കരിച്ച ശേഷം ബംഗല്‍രു, ചെന്നൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. കവ്വായി കായലിലെ കക്കയിറച്ചിക്ക് എറണാകുളത്ത് വന്‍ മാര്‍ക്കറ്റാണ് ഉള്ളത്.


കക്കകള്‍ പൂര്‍ണ്ണമായും നശിച്ചതോടെ കക്കവാരല്‍ തൊഴിലാളികള്‍ക്ക് പുറമെ സംസ്‌ക്കരണ ശാലകളിലെ തൊഴിലാളികള്‍ക്കും പണിയില്ലാതായിരിക്കുന്നു. തിരൂരില്‍ നിന്നും വലിയ വിലക്ക് എത്തിക്കുന്ന കക്കകളാണ് ഇപ്പോള്‍ വലിയപറമ്പ് പഞ്ചായത്തിലെ സംസ്‌കരണ ശാലകളില്‍ സംസ്‌കരിച്ച കക്കയിറച്ചി ആവശ്യക്കാര്‍ക്ക് എത്തിക്കുന്നത്.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ; അനധികൃത കുടിയേറ്റക്കാർക്ക് തൊഴിൽ നൽകിയാൽ കനത്ത പിഴ

oman
  •  3 months ago
No Image

മഴക്കെടുതി: ഷാർജയിൽ 4.9 കോടി ദിർഹം നഷ്ടപരിഹാരം

uae
  •  3 months ago
No Image

ദുബൈയിൽ രണ്ട് പ്രധാന റോഡുകളിൽ വേഗപരിധി ഉയർത്തി

uae
  •  3 months ago
No Image

ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

International
  •  3 months ago
No Image

കണ്ടല ബാങ്ക് ക്രമക്കേട് കേസില്‍ ഭാസുരാംഗനും മകനും ജാമ്യമില്ല

Kerala
  •  3 months ago
No Image

ആംബുലന്‍സുകള്‍ക്ക് മിനിമം ചാര്‍ജ്; താരിഫ് ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്

Kerala
  •  3 months ago
No Image

'മോദിക്ക്  'മന്‍ കി ബാത്തി'നെ കുറിച്ച് മാത്രമാണ് ചിന്ത, 'കാം കി ബാത്തി'ല്‍ ശ്രദ്ധയില്ല' രാഹുല്‍ ഗാന്ധി

National
  •  3 months ago
No Image

ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണമില്ല; മാതാപിതാക്കളുടെ ഹരജി തള്ളി സുപ്രിംകോടതി

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago