കള്ളക്കേസില്‍ കുടുക്കി കൈക്കൂലി വാങ്ങിയ എസ്.ഐക്കെതിരേ നടപടിയില്ലെന്ന് പരാതി
മാനന്തവാടി: പടിഞ്ഞാറത്തറ പൊലിസ് സ്റ്റേഷനിലെ അഡിഷണല്‍ പൊലിസ് സബ്ബ് ഇന്‍സ്‌പെക്ടയായിരുന്ന കെ.ടി ബേബി തന്നെ കള്ളക്കേസില്‍ കുടുക്കി ജയിലിലാക്കുകയും കേസില്‍ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി തന്റെ സഹോദരനോട് പതിനായിരം രൂപ ആവശ്യപ്പെടുകയും 5000 രൂപ ബേബി കൈകൂലിയായി വാങ്ങുകയും ചെയ്തായി കാവുംമന്ദം ചെന്നലോട് മേടക്കുന്നേല്‍ സാബു വാര്‍ത്താ സമ്മേളനത്തില്‍ അരോപിച്ചു. 2016 ഡിസംബര്‍ മാസം മൂന്നിന് ജോലി കഴിഞ്ഞ് വരുന്ന സമയത്ത് ചെന്നലോട് മൈലാടന്‍കുന്ന് ക്ലബിന് സമീപത്ത് വച്ച് പടിഞ്ഞാറത്തറ പൊലിസ് അഡിഷണല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ.ടി ബേബിയുടെ നേതൃത്വത്തിലുള്ള സംഘം വാഹന പരിശോധന നടത്തുകയും മദ്യ വില്‍പ്പന നടത്തിയെന്ന് അരോപിച്ച് കേസ് എടുക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയും ചെയ്തു. വിവരം അറിഞ്ഞ് പടിഞ്ഞാറത്തറ പൊലിസ് സ്റ്റേഷനില്‍ എത്തി കേസിനെ കുറിച്ച് നാട്ടുകാരും എന്റെ സഹോദരന്‍ സജിയും അന്വേഷിച്ചപ്പോള്‍ സജിയെ വിളിച്ച് പെറ്റി കേസായി ചാര്‍ജ് ചെയ്യാമെന്നും 10000 രൂപ നല്‍കണമെന്നും എ.എസ്.ഐ പറഞ്ഞു. പലരില്‍ നിന്നും കടം വാങ്ങി 5000 രുപ എസ്.ഐയക്ക് നല്‍കിയെന്നും വിണ്ടും 5000രൂപ കൂടി ആവശ്യപ്പെടുകയും എന്നാല്‍ പണമില്ലത്തിനാല്‍ നല്‍കാനായില്ലെന്നും ഇതിനെ തുടര്‍ന്ന് എസ്.ഐ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കി കേസ് ചാര്‍ജ് ചെയ്യുകയും ചെയ്‌തെന്ന് ഇയാള്‍ ആരോപിക്കുന്നു. പിന്നിട് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 19ന് മാനന്തവാടി അഡിഷണല്‍ സെഷന്‍സ് കോടതി കേസ് നിലനില്‍ക്കില്ലെന്ന് കണ്ട് തള്ളുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഞാന്‍ കൈകൂലി നല്‍കിയ പടിഞ്ഞാറത്തറ അഡീഷണല്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ക്കെതിരേ നടപടി ആവിശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. ഇതിനെ തുടര്‍ന്ന് എ.എസ്.ഐക്ക് എതിരെ വകുപ്പുതല അന്വേഷണത്തിന് എസ്.പി ഉത്തരവിടുകയും മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു. അന്വേഷണം നടത്തിയ ഡിവൈ.എസ്.പിക്കു മുന്നില്‍ കൈകൂലി തിരികെ ആവശ്യപ്പെട്ട് സഹോദരന്‍ വിളിക്കുന്നതിന്റെ ശബ്ദരേഖ, കോള്‍ റജിസ്റ്റാറിന്റെ പകര്‍പ്പ് എന്നിവ ഹാജരക്കിയിട്ടും അരോപണ വിധേയനായ എ.എസ്.ഐയെ രക്ഷിക്കുന്ന സമീപനമാണ് സ്വീകരിച്ചതെന്നും സാബു ആരോപിച്ചു.
സഹോദരന്‍ ഇയാളുടെ മൊബൈല്‍ നമ്പറിലേക്ക് 5000 രൂപ തിരികെ ആവശ്യപ്പെട്ട് വിളിച്ചപ്പോള്‍ പണം ചെലവായി പോയെന്നു പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് ചെയ്യുന്നതെന്നും സാബു ആരോപിച്ചു. അധികാര ദുര്‍വിനിയോഗം നടത്തി കള്ളകേസെടുത്തത് കാരണം 18 ദിവസം ജയിലില്‍ കഴിയേണ്ടി വന്നുവെന്നും എസ്.ഐയക്ക് എതിരെയുള്ള പരാതിയില്‍ നടപടിയില്ലങ്കില്‍ കോടതിയെ സമീപിക്കുമെന്നും സാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."