ഐ.ടി വ്യവസായ സമുച്ചയം ഒന്നര വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും: മന്ത്രി
പള്ളിക്കല്‍: കാക്കഞ്ചേരി കിന്‍ഫ്ര ടെക്നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ തുടങ്ങുന്ന ഐ.ടി വ്യവസായ സമുച്ചയത്തിന്റെ നിര്‍മാണം ഒന്നര വര്ഷക്കൊണ്ടു പൂര്‍ത്തീകരിക്കുമെന്നു വ്യവസായ മന്ത്രി എ.സി മൊയ്തീന്. പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. വ്യവസായങ്ങള്‍ക്കു ഭൂമിയേറ്റെടുക്കല്‍ കേരളത്തില്‍ ബുദ്ധിമുട്ടാണെന്നും അതുകൊണ്ടാണ് വ്യവസായ സമുച്ചയങ്ങളെക്കുറിച്ചു സര്‍ക്കാര്‍ ചിന്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കിന്‍ഫ്രയില്‍ ഏകദേശം ഒരു ലക്ഷം സ്ക്വയര്‍ ഫീറ്റില്‍ തയാറാക്കുന്ന സമുച്ചയം പൂര്‍ണമായും ഹരിത നിയമാവലി അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. 42 കോടി ചെലവിടുന്ന പദ്ധതിക്കു സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ചടങ്ങില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ അധ്യക്ഷനായി. നിയുക്ത എം.പി പി.കെ കുഞ്ഞാലിക്കുട്ടി വിശിഷ്ടാതിഥിയായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. രാജേഷ്, വൈസ് പ്രസിഡന്റ് ജമീല മുഹമ്മദ്, ജില്ലാപഞ്ചായത്തംഗം എ.കെ അബ്ദുര്റഹിമാന്, കിന്‍ഫ്ര മാനേജിങ് ഡയറക്ടര്‍ കെ.എ സന്തോഷ് കുമാര്‍, ജനറല്‍ മാനേജര്‍ ടി. ഉണ്ണികൃഷ്ണന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."